ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലീമിന് യാത്രയയപ്പ് നല്കി
കോഴിക്കോട്: സംസ്ഥാന തൊഴില്‍-എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലീമിനു ജില്ലാ പഞ്ചായത്ത് യാത്രയയപ്പു നല്കി. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം സമര്‍പ്പിച്ചു.
വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ മുക്കം മുഹമ്മദ്, പി.ജി ജോര്‍ജ്ജ്, പി.കെ സരിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കന്‍, എ.കെ ബാലന്, സി.കെ കാസിം, അന്നമ്മ മാത്യു, നജീബ് കാന്തപുരം, വി.ഡി ജോസഫ്, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി വി.പി ജയാനന്ദന്, സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഡയരക്ടര്‍ പ്രൊഫ. കെ ശ്രീധരന്, ഫിനാന്‍സ് ഓഫിസര്‍ പാര്‍ഥസാരഥി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ. മുഹമ്മദ് അഷ്റഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, എഫ്. ഷാമിന്, എം. ഉമ്മര്‍കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."