യു.പിയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ പഠിക്കുന്ന അഞ്ചല്‍ എന്ന കുട്ടിയാണ് പാചകക്കാരുടെ അശ്രദ്ധയുടെ ഇരയായത്
മിര്‍സാപുര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കിയ വലിയ പാത്രത്തില്‍ വീണ് അങ്കണവാടി വിദ്യാര്‍ഥിനിയായ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. മിര്‍സാപുരിലെ ലാല്‍ഗഞ്ചിലെ രാംപുര്‍ അട്ടാരി പ്രൈമറി സ്‌കൂളിലാണ് സംഭവം.
സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ പഠിക്കുന്ന അഞ്ചല്‍ എന്ന കുട്ടിയാണ് പാചകക്കാരുടെ അശ്രദ്ധയുടെ ഇരയായത്. നിര്‍മാണസാമഗ്രിയില്‍ തട്ടി കുട്ടി പാത്രത്തിലേക്കു വീഴുകയായിരുന്നു.
അപകടം നടന്നയുടനെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഡിവിഷനല്‍ ആശുപത്രിയിലേക്കു മാറ്റി.
പാചകക്കാര്‍ കുട്ടി വീണത് ശ്രദ്ധിച്ചില്ലെന്നും അവരുടെ ചെവിയില്‍ ഇയര്‍ഫോണ്‍ ആയിരുന്നെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. കുട്ടിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സന്തോഷ് കുമാര്‍ യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ പട്ടേല്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം നവംബറില്‍ ആന്ധ്രയിലെ സ്‌കൂളില്‍ ആറു വയസുകാരന്‍ സാമ്പാര്‍ പാത്രത്തില്‍ വീണ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."