കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മര്‍ദനം; എട്ടുപേര്‍ പിടിയില്‍
നെടുമങ്ങാട്: കെ.എസ്.ഇ.ബിയുടെ ജീപ്പില്‍ കാറിടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഒന്‍പതംഗ സംഘത്തിലെ എട്ടു പേരെ നെടുമങ്ങാട് പൊലിസ് പിടികൂടി. തിരുവനന്തപുരം ശാസ്തമംഗലം ഇടപ്പഴിഞ്ഞി, വിതുര സ്വദേശികളായ ശ്രീജിത്, സന്ദീപ്,ഷൈന്‍രാജ്, സുനില്‍, ഷാജി, ജയന്ത്, അഭിലാഷ്, സഫീര്‍ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ നെടുമങ്ങാടിനു സമീപം വാളിക്കോട്ടു വച്ചാണ് സംഘം സഞ്ചരിച്ച കാര്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ പുറകില്‍ ഇടിച്ചത്.മദ്യ ലഹരിയിലായിരുന്ന സംഘം കാറില്‍ നിന്നിറങ്ങി ജീപ്പിലുണ്ടായിരുന്ന നെടുമങ്ങാട് വൈദ്യുതി സെക്ഷനിലെ സെക്കന്റ ഗ്രേഡ് ലൈന്മാന് സുനില്‍ കുമാര്‍ , ക്രിസ്തുദാസ് എന്നിവരെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
വിവരമറിഞ്ഞത്തെിയ നെടുമങ്ങാട് പൊലിസ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേരെ പിടികൂടി.ഒരാള്‍ ഓടി രക്ഷപ്പെട്ടു.
കാറും കസ്റ്റഡിയിലെടുത്തു.കാറില്‍ നിന്നും മാരകായുധങ്ങളും മദ്യകുപ്പികളും കണ്ടെടുത്തു.മര്‍ദനത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സതേടി.കസ്റ്റഡിയിലെടുത്തവരെ വൈദ്യപരിശോധനക്കു വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."