വഞ്ചി വീട്ടില്‍ വേദനകള്‍ മറന്ന ആഘോഷം; പാലിയേറ്റിവ് കുടുംബ സംഗമം ശ്രദ്ധേയമായി
ചെറുവത്തൂര്‍: വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍നിന്നു പുറംലോകത്ത് എത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.
അതും ഓളപ്പരപ്പില്‍ ഒഴുകി നടക്കുന്ന വഞ്ചിവീട്ടിലേക്ക്. പാട്ടും കളികളും കുസൃതി ചോദ്യങ്ങളും നിറഞ്ഞപ്പോള്‍ അവര്‍ വേദനകള്‍ മറന്നു. ചെറുവത്തൂര്‍ പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കുടുംബ സംഗമമാണ് കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മറക്കാനാവാത്ത അനുഭവമായത്. തുരുത്തി പി.എച്ച്.സിയുടെ സഹകരണത്തോടെയാണ് ജലസാന്ത്വന യാത്ര സംഘടിപ്പിച്ചത്. 87 രോഗികളും അവര്‍ക്കൊപ്പം എത്തിയവരുമെല്ലാം ചേര്‍ന്ന് നാടന്‍ പാട്ടുകളും ചലച്ചിത്ര ഗാനങ്ങളുമൊക്കെയായി യാത്രയെ ആഘോഷമാക്കി.
അച്ചാംതുരുത്തിയില്‍ നിന്നാണ് കവ്വായി കായലിലൂടെയുള്ള യാത്ര ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. സി.വി പ്രമീള, വി.വി സുനിത, കെ. ശ്രീജ, കെ. നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."