HOME
DETAILS

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് തിരിച്ചടി പലവഴി

  
backup
February 04 2020 | 19:02 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഈ മാസം എട്ടി നു നടക്കാനിരിക്കെ സംസ്ഥാനത്തു ബി.ജെ.പി തീര്‍ത്തും പ്രതിരോധത്തില്‍. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി എ.എ.പിയും പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കേ, ബി.ജെ.പി യുടെ പ്രചാരണ തന്ത്രങ്ങള്‍ പൊളിയുകയാണ്.
സംസ്ഥാനം ഭരിക്കുന്ന എ.എ.പിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉന്നംവച്ച് അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവയൊന്നും ഫലംചെയ്യുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈംസ് നൗ എക്‌സിറ്റ്‌പോളിലടക്കം ബി.ജെ.പിക്കു കനത്ത പരാജയമാണ് പ്രവചിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീന്‍ബാഗും വിവിധ സര്‍വകലാശാലകളും കേന്ദ്രീകരിച്ച് തുടരുന്ന സമരങ്ങളും കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി ഇന്നലെയും രംഗത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്നു വെല്ലുവിളിക്കുകയും ചെയ്തു. ഇന്ന് ഉച്ചവരെ അതിനു സമയം നല്‍കിയാണ് കെജ്‌രിവാളിന്റെ വെല്ലുവിളി.
ബി.ജെ.പി യിലെ ആരുമായും സംവാദത്തിനു തയാറാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് ജനങ്ങളില്‍നിന്നു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുവാങ്ങുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നും നിയമത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. തൊഴിലില്ലായ്മാ വേതനമടക്കം നിരവധി ജനപ്രിയ പദ്ധതികളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രചാരണത്തിനിടെ പല നേതാക്കളും നടത്തിയ വിവാദ, വിദ്വേഷ പ്രസ്താവനകള്‍ ബി.ജെ.പിക്കു വിനയാകുകയും ചില നേതാക്കള്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  8 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago