ബേക്കറിയുടമയെ ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടില്‍നിന്നു മാന്‍കൊമ്പും നാടന്‍തോക്കും പിടികൂടി
തിരുവനന്തപുരം: ബേക്കറി ഉടമയെ ആക്രമിക്കുകയും ബേക്കറി അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടില്‍ നിന്ന് മാന്‍കൊമ്പും നാടന്‍ തോക്കും പിടിച്ചെടുത്തു.നെട്ടയം കൊല്ലംകോട്ട്കുഴി ശാലിനി ഭവനില്‍ ഭുവനചന്ദ്രന്റെ മകന് കുട്ടന് എന്ന് വിളിക്കുന്ന ജയചന്ദ്രനെ (28) യാണ് വട്ടിയൂര്‍ക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് നാടന്‍ തോക്കും ,മാന്‍കൊമ്പും കണ്ടെടുത്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്ലാവിള സ്വദേശി മുത്തുകുമാറിനെ യാണ് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ ജയചന്ദ്രനെ സിറ്റി ഷാഡോ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
2007ല്‍ നെട്ടയം സ്വദേശി സി.കെ അനില്‍ കുമാറിനെ കുറ്റിയാംമൂട് കഷായം ആശുപത്രിക്ക് സമീപം നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസുള്‍പ്പടെ നിരവധി കേസിലെ പ്രതിയാണിയാള്‍. നാടന്‍ തോക്കും, തലയോട്ടി ഉള്‍പ്പടെയുള്ള മാന്‍കൊമ്പും കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് കേസെടുത്തു. ഇയാളുടെ കൂട്ടാളികളെയും പിടികൂടുന്നതിന് നടപടികളാരംഭിച്ചിട്ടുണ്ട്.
സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെയും, ഡി. സി.പി അരുള്‍ കൃഷ്ണയുടെ നിര്‍ദേശാനുസരണം തിവനന്തപുരം സിറ്റി കണ്േട്രോള് റൂം ഏ.സി സുരേഷ് കുമാര്‍.വി, പേരൂര്‍ക്കട സി.ഐ സുരേഷ് ബാബു, വട്ടിയൂര്‍ക്കാവ് എസ്.ഐ മുരളീകൃഷണന്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ പോലീസ് ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."