HOME
DETAILS

ദൃശ്യവിരുന്നൊരുക്കി തിരുനെറ്റിക്കല്ല്

  
backup
January 15 2019 | 05:01 AM

%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0

പി.ആര്‍ രാജേഷ്


ആലക്കോട്: വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ല്. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന തിരുനെറ്റിക്കല്ലില്‍ ദൃശ്യമാകുന്നതു പൈതല്‍മലയിലെയും പാലക്കയംതട്ടിലെയും സമാനരീതിയിലുള്ള പ്രകൃതിരമണീയ കാഴ്ചകളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി സഞ്ചാരികളാണു ദിനംപ്രതി ഇവിടെ എത്തുന്നത്. സമുദ്രനിരപ്പില്‍ നിന്നു മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തിരുനെറ്റിക്കല്ലില്‍ നിന്നാല്‍ നിരവധി മലമടക്കുകളും കര്‍ണാടകവനത്തിലെ പതിനായിരക്കണക്കിന് ഏക്കറില്‍ പരന്നുകിടക്കുന്ന പച്ചപ്പരവതാനി കണക്കെയുള്ള മലനിരകളും കാണാം. തിരുനെറ്റിമലയില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ടു പാറകളാണു തിരുനെറ്റിക്കല്ലിന് ആ പേരു നല്‍കിയത്. പത്തുമീറ്റര്‍ ഉയരമുള്ള പാറയുടെ മുകളില്‍ സാഹസികമായി കയറി ദൃശ്യങ്ങള്‍ കാണുന്നവരുമുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുരിശു വണങ്ങാനും പ്രാര്‍ഥിക്കാനും നിരവധി ഭക്തരും എത്തുന്നുണ്ട്. ദുഃഖവെള്ളിയാഴ്ച ഇവിടെ മലകയറ്റവുമുണ്ട്. കര്‍ണാടകയിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ തലക്കാവേരി ക്ഷേത്രവും ഇവിടെ നിന്നു കാണാം. സൂര്യോദയത്തില്‍ മഞ്ഞണിഞ്ഞ മലകളും വൈകുന്നേരത്തെ അസ്തമയ സൂര്യന്റെ പൊന്‍കിരണങ്ങളും മനോഹര കാഴ്ചകളാകുന്നു.
തളിപ്പറമ്പില്‍ നിന്നു 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്താം.അതേസമയം വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago