കൊറോണ: ഭക്ഷണം കിട്ടാതെ വീണ്ടും മരണം
ബെയ്ജിങ്: കൊറോണ വൈറസ് താണ്ടവമാടുന്ന ചൈനയില്‍നിന്നു വീണ്ടും കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍. സെന്‍ട്രല്‍ ഹൂബായ് പ്രവിശ്യയിലാണ് സെറിബ്രല്‍ പള്‍സി ബാധിതനായി 16കാരന് ഭക്ഷണം കിട്ടാതെ മരിച്ചത്.
പനിയും ചുമയും അനുഭവപ്പട്ടതിനെ തുടര്‍ന്നു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ പിതാവിനെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്കു മാറ്റിയതോടെ കുട്ടി വീട്ടില്‍ ഒറ്റപ്പെടുകയായിരുന്നു. വീട്ടില്‍ സെറിബ്രല്‍ പള്‍സി ബാധിച്ച കുട്ടിയുള്ള കാര്യം പിതാവ് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു.
ഫേസ്ബുക് വഴിയും പിതാവ് കുട്ടിയെ സഹായിക്കണമെന്നു നിരവധി തവണ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ആരോഗ്യ വകുപ്പ് ആഴ്ചയില്‍ രണ്ടു തവണ മാത്രമാണ് കുട്ടിക്ക് ഭക്ഷണമെത്തിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, വുഹാനിലെ ആശുപത്രികളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാക്കുമായി കമ്പോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ വുഹാനിലേക്ക് തിരിക്കുമെന്ന് അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ലോക ബാങ്ക് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."