HOME
DETAILS

നൊമ്പരക്കിടക്കയില്‍ നിന്നും അവരെത്തി; വികാരഭരിത നിമിഷങ്ങളുമായി സാന്ത്വനം '17

  
backup
February 27 2017 | 19:02 PM

%e0%b4%a8%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8


കഠിനംകുളം: ജീവിതയാത്രയുടെ സുഖവും ദു:ഖവും താണ്ടി ഒടുവില്‍ വാര്‍ധക്യത്തിന്റെയും രോഗത്തിന്റെയും പിടിയിലായവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ തീരദേശ ഗ്രാമമായ തുമ്പയില്‍ അത്  അവിസ്മരണീയമായ നിമിഷമായി.  തുമ്പ പാലിയേറ്റീവ് കെയര്‍ സെന്ററും സിഡ്‌നിയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ ജപമാല സഖ്യവും സംയുക്തമായാണ്   ഇരുപത്തി അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വൃദ്ധരും നിരാലബരുമായവരുടെ സംഗമം നടത്തിയത്.
ഉറ്റവരും ഉടയവരുമില്ലാതെ ആരുടെയൊക്കെയോ സഹായത്താല്‍ ദിനങ്ങള്‍ തള്ളി നീക്കുന്ന ഈ മനുഷ്യരെ  സന്നദ്ധ പ്രവര്‍ത്തകരാണു രാവിലെ  വീല്‍ചെയറിലും സ്ട്രക്ച്ചറുകളിലുമായി സംഗമ വേദിയിലെത്തിച്ചത്. ഓര്‍മകള്‍ നഷ്ട്ടപ്പെട്ടവരും മാറാരോഗങ്ങര്‍ക്ക് അടിപ്പെട്ടവരും  കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവരും ശരീരം തളര്‍ന്നവരുമൊക്കെ ഒത്തു ചേര്‍ന്നപ്പോള്‍ അവര്‍ക്കത് വേദനകള്‍ മറക്കാനുള്ള നിമിഷം കൂടിയായി.  കിടക്ക വിട്ട് ഇനിയൊരു ലോകമില്ലന്ന് കരുതിയ വയോധികര്‍ പാട്ട് പാടിയും കളിച്ചും ചിരിച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും  നിമിഷങ്ങളെ ആസ്വദിക്കുകയായിരുന്നു.  അനുഭവങ്ങളും, ദു:ഖങ്ങളുമൊക്കെ പരസ്പരം പങ്കുവെച്ചും കരഞ്ഞും പൊട്ടിച്ചിരിച്ചുമൊക്കെ ഹൃദയം തണുപ്പിച്ചാണ് വൈകുന്നേരത്തോടെ  അവര്‍ മടങ്ങിയത്.
സാന്ത്വനം 2017 എന്ന പേരില്‍ ഒരുക്കിയ  സംഗമത്തില്‍  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി ,തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ: ക്രിസ്തുദാസ് ,പോത്തന്‍കോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് തുടങ്ങി സാമൂഹിക സാസ്‌ക്കാരിക കലാരംഗത്തെ പ്രമുഖര്‍ വിവിധ സമയങ്ങളില്‍ പങ്കെടുത്തു.  ജാക്‌സന്‍ ഫെന്‍ സിംങ് അഗ് നേഷ്യസ് ലൂയിസ് സതീഷ് ചത്രോസ്, റോസ് മേരി സേവ്യര്‍  തുടങ്ങിയവരാണ് പരിപാടിക്കു നേതൃത്വം നല്‍കിയത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago