ബീമാപ്പള്ളി ഉറൂസ് ,ആറ്റുകാല്‍ പൊങ്കാല ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശം സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല, ബീമാപ്പള്ളി ഉറൂസ് എന്നിവയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കാനും മന്ത്രി കെ കെ ഷൈലജ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബീമാപ്പള്ളി ഉറൂസിനോടനുബന്ധിച്ച് പള്ളിയിലും പരിസരത്തും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന താല്‍കാലിക ഭക്ഷണ വ്യാപാര കേന്ദ്രങ്ങള്‍, വഴിയോര കച്ചവടക്കാര്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കുടിവെള്ളം എന്നിവ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും മന്ത്രി നിര്‍ദേശിച്ചു.
പൊങ്കാലയുമായി ബന്ധപ്പെട്ട അന്നദാനം, ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ ലഭ്യമാക്കാന്‍ താല്‍കാലിക കൗണ്ടര്‍ നാളെ മുതല്‍ ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തനമാരംഭിക്കും.
പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ബോധവല്‍കരിക്കുന്നതിനും ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യും. പൊങ്കാല വഴിപാട് പ്രസാദങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്‌കൃത പദാര്‍ഥങ്ങളായ അരി, ശര്‍ക്കര, നെയ്യ്, കല്‍ക്കണ്ടം, ഏലയ്ക്ക, ഉണക്കമുന്തിരി തുടങ്ങി വിപണിയില്‍ ലഭ്യമായിട്ടുള്ള എല്ലാ വസ്തുക്കളുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. ഇതിനായി അഞ്ച് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഉത്സവ മേഖലകളില്‍ കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഉത്സവ പ്രദേശങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന് വില്‍ക്കുന്ന നിറം ചേര്‍ത്ത പഞ്ഞി മിഠായി, ഐസ് മിഠായി, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്നതും വ്യക്തമായ ലേബലില്ലാതെയും വില്‍ക്കുന്ന മധുരപലഹാരങ്ങള്‍ എന്നിവ നിരോധിക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."