നാശോന്മുഖ ജലസ്രോതസ്സുകള്‍, അനിശ്ചിത ജലലഭ്യത
നാല് ഇടത്തരം നനദികള്‍ (ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ). 40 ചെറുനനദികള്‍. അവയുടെ കൈവഴികളും ചേര്‍ന്ന് വലിയൊരു ജല സഞ്ചയമാണ് കേരളത്തിന്റേത്. 22 എണ്ണം പര്‍വതങ്ങളില്‍ നിന്നും, 6 എണ്ണം കുന്നിന്‍ പ്രദേശത്തു നിന്നും, 8 എണ്ണം ഇടനനാടന്‍ പ്രദേശത്തു നിന്നും, 8 എണ്ണം തീരദേശത്തു നിന്നും ഉത്ഭവിക്കുന്നവ. 53 റിസര്‍വോയറുകള്‍, 250 തടയണ സംഭരണികള്‍, 236 നനീരുറവകള്‍, 50445 കുളങ്ങള്‍, 9 ശുദ്ധജലതടാകങ്ങള്‍, 50 ലക്ഷത്തിലധികം കിണറുകള്‍, ആയിരത്തോളം അരുവികളും ശുദ്ധജലം ലഭ്യമാക്കുന്നു.
എന്നാല്‍ ഈ സ്രോതസ്സുകളെല്ലാം ഇന്ന് കഠിനമായ പരിസ്ഥിതി സമ്മര്‍ദം നേരിടുന്നവയോ നാശോന്മുമുഖമോ ആണ്. കുറഞ്ഞുവരുന്ന ജലലഭ്യതയും വര്‍ധിച്ചുവരുന്ന മലിനീകരണവുമാണ് പ്രധാന കാരണങ്ങള്‍. ദേശീയ സാമ്പത്തിക ഗവേഷണ കൗണ്‍സിലിന്റെ കണക്കനനുസരിച്ച് 2031ല്‍ കേരളത്തിലെ വാര്‍ഷിക ജലാവശ്യകത 44000 ദശലക്ഷം ഘനമീറ്റര്‍ ആയിരിക്കും. 2001നെ അപേക്ഷിച്ച് ജലാവശ്യകത 64 ശതമാനനം% വര്‍ധിക്കും. ഇത്രയും വര്‍ഷത്തിനുള്ളില്‍ കുടിവെള്ളത്തിന് 29 ശതമാനവും, ജലസേചനനത്തിന് 81%ശതമാനവും വര്‍ധനവ് ആവശ്യമായി വരുമ്പോള്‍ ഓരുജലത്തിന്റെ തള്ളിക്കയറ്റം തടയുന്നതുള്‍പ്പെടെ ജലപരിസ്ഥിതിയുടെ സംരക്ഷണത്തിന് 156 ശതമാനനം അധിക ജലമാണ് ആവശ്യമായി വരുന്നത്.
1974ലെ പൊതുമരാമത്ത് വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിലെ എല്ലാ നദികളില്‍നനിന്നും ഉപനദികളില്‍നിന്നും ആകെയുള്ള വാര്‍ഷിക നീരൊഴുക്ക് 77883 ദശലക്ഷം ഘനമീറ്റര്‍ (ദ.ല.ഘ.മീ) ആണ്. ചില മാനനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉപയോഗ യോഗ്യമായ ജലം 49188 ദ.ല.ഘ.മീ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് ആകെയുള്ള നീരൊഴുക്കിന്റെ 59.64%ശതമാനം മാത്രമാണ്. എന്നാല്‍ 1998-99 മുതല്‍ 2008-09 വരെയുള്ള കേന്ദ്രജലകമ്മീഷന്റെ കണക്കുപ്രകാരം സമീപകാലത്തെ ശരാശരി വാര്‍ഷിക നനീരൊഴുക്ക് 1974നെ അപേക്ഷിച്ച് 74 ശതമാനം% മാത്രമെന്നാണ്. അതിനാല്‍ നിലവില്‍ കേരളത്തിലൂടെ ഒഴുകുന്ന 44 നദികളിലെ ആകെ വാര്‍ഷിക നീരൊഴുക്ക് 57633 ദ.ല.ഘ.മീറ്ററും, ഉപയോഗ യോഗ്യമായ നീരൊഴുക്ക് 34375 ദ.ല.ഘ.മീറ്ററും ആയി നിര്‍ണയിക്കാം. കേരളത്തില്‍ ലഭിക്കുന്ന നീരൊഴുക്കാകട്ടെ ആകെ 51922 ദ.ല.ഘ.മീറ്ററും ഉപയോഗിക്കാവുന്ന നീരൊഴുക്ക് 30969 ദ.ല.ഘ.മീറ്ററും ആണ്. ജലലഭ്യതയില്‍ വന്നിട്ടുള്ള ഈ കുറവ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കുകളില്‍ പ്രതിഫലിക്കുന്നില്ല.
വനപ്രദേശത്തെ കൈയേറ്റം, വനശീകരണം, തണ്ണീര്‍തടങ്ങളുടെയും വയലുകളുടെയും നശീകരണം, അശാസ്ത്രീയമായ ഭൂവിനിയോഗം, നദികളില്‍ മണല്‍സ്ഥരങ്ങളില്ലാതായ സ്ഥിതി ഇവയെല്ലാം നീരൊഴുക്കിനെന ദോഷകരമായി ബാധിച്ചു. 1976നനും 2010നനും ഇടയില്‍, സംസ്ഥാനത്തെ മലനാടന്‍ മേഖലയില്‍ പ്ലാന്റേഷന്‍പ്രദേശം 27 ശതമാനത്തില്‍ നിന്നും 40%ശതമാനം ആയും മനനുഷ്യാവാസപ്രദേശം 13 ശതമാനത്തില്‍ നിന്നും 30 ശതമാനമായും വര്‍ധിച്ചു എന്നും വനപ്രദേശം 59%ശതമാനനത്തില്‍ നനിന്നും 30%ശതമാനമായി കുറഞ്ഞു എന്നും പ്രാദേശിക പഠനങ്ങള്‍. ഇത് മഴദിനങ്ങളിലും നീരൊഴുക്കിന്റെ ദൈര്‍ഘ്യത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
നദികളിലെ മണല്‍വാരല്‍
ചന്ദ്രഗിരി മുതല്‍ തെക്കോട്ട് വാമനനപുരം വരെയുള്ള 14 പ്രധാനന നദികളിലെ വാര്‍ഷിക മണല്‍ ഖനനതോത് കഴിഞ്ഞ ഒന്നരദശകം മുന്‍പ് ഏതാണ്ട് 11.33 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നു. എന്നാല്‍ ഇതേകാലയളവിലെ വാര്‍ഷിക മണല്‍ നിക്ഷേപത്തിന്റെ തോത് വെറും 0.37 ദശലക്ഷം ഘനമീറ്റര്‍ മാത്രവും. അതായത് ഓരോ നദിയിലും 7മുതല്‍ 85 മടങ്ങുവരെ കൂടുതല്‍ മണല്‍ വാരുകയുണ്ടായി. ഇപ്രകാരം മണല്‍തട്ട് ഇല്ലാതായതു വഴി നദിയില്‍ ജലം സംഭരിച്ചു വെക്കുന്ന മണല്‍സ്തരം ഇല്ലാതാവുകയും വര്‍ഷാനന്തര കാലത്ത് നീരൊഴുക്ക് ഗണ്യമായി കുറയുന്നതിനും കാരണമായി. ഏതാണ്ട് 3200-ലധികം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ നദീ ശ്രിംഘലയില്‍ നിന്ന് സൂക്ഷ്മസുഷിര സാന്ദ്രതയേറിയ (3040%)മണല്‍ അനിയന്ത്രിതമായി വാരിയത് നിമിത്തം ഒരു സമയത്ത് ഏതാണ്ട് 500 ദശലക്ഷം ഘനമീറ്റര്‍ ജലം ശേഖരിച്ച് വെക്കാനും സാവധാനം വിട്ടുകൊടുക്കാനും പറ്റുന്ന സംവിധാനം ഇല്ലാതായി. 53 പ്രധാന അണക്കെട്ടുകളുടെ ജലാശയങ്ങള്‍ക്ക് ഏതാണ്ട് 5500 ദ.ല.ഘ.മീ. ജലസംഭരണ ശേഷിയാണുള്ളത്. ഇവയില്‍ 8 ജലാശയങ്ങളില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍പ്രകാരം സംഭരണശേഷി പ്രതിവര്‍ഷം 0.25% മുതല്‍ 1.66% വരെ കുറഞ്ഞുവരുന്നു. തിരുവനന്തപുരത്തെ പേപ്പാറ ജലസംഭരണിയുടെ ശേഷി ആദ്യത്തെ 17വര്‍ഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതുപോലെ കുളങ്ങളുടെയും, തടയണസംഭരണികളുടെയും ശേഷിയും കുറയുന്നുണ്ട്. സംസ്ഥാനത്തെ 65% ഗ്രാമീണകുടുംബങ്ങളും 59% നാഗരിക കുടുംബങ്ങളും സ്വന്തം കിണറുകളെ ആശ്രയിക്കുന്നു. കൂടാതെ 50% ജലസേചനാവശ്യവും ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നു. 2011ലെ കണക്ക്പ്രകാരം സംസ്ഥാനത്തെ ഭൂഗര്‍ഭജല പരിപോഷണം 6700 ദ.ല.ഘ.മീ.ഉം, വി നിയോഗം അതിന്റെ 47% മാത്രവുമാണ്. കേരളത്തിലെ 25 ബ്ലോക്കുകളില്‍ ഒഴികെ ഭൂഗര്‍ഭജലലഭ്യത ഭദ്രമാണ് എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ പഞ്ചായത്ത് വിഭവഭൂപടങ്ങള്‍, റവന്യൂ, ജല അതോറിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ കാണിക്കുന്നത് കേരളത്തിലെ 45 ലക്ഷം കിണറുകളില്‍ 48% കിണറുകളും വേനല്‍കാലത്ത് വറ്റുന്നു എന്നാണ്. തീരദേശ എക്കല്‍ മേഖല, ചെങ്കല്‍ മേഖല, കരിങ്കല്‍ മേഖല എന്നിവിടങ്ങളിലാണ് ഈ ഭവിഷ്യത്ത് കൂടുതലായി കണ്ടുവരുന്നത്.
ജല മലിനീകരണം
ഉപരിതല ജലമായാലും ഭൂഗര്‍ഭ ജലമായാലും വന്‍തോതില്‍ മലിനീകരണത്തിനു വിധേയമാകുന്നുണ്ട്. കേരളത്തിലെ വന്‍തോതിലുള്ള നഗരവല്‍ക്കരണം, വ്യവസായ മാലിന്യങ്ങള്‍, വിനോദസഞ്ചാര മേഖല, തീര്‍ഥാടനമേഖല എന്നിവ വഴി മാലിന്യം വര്‍ധിക്കുന്നു. കേരളത്തിലെ 25 ലക്ഷത്തോളം സെപ്ടിക് ടാങ്കുകളും 43 ലക്ഷത്തോളം കക്കൂസ്സ് കുഴികളുമുള്ളതില്‍ കുറെയൊക്കെ ഓരോദിവസവും വൃത്തിയാക്കുന്നുണ്ട്. ഇപ്രകാരം നീക്കപ്പെടുന്ന മനുഷ്യമലം ശുദ്ധീകരണ സംവിധാനങ്ങളുടെ അഭാവത്തില്‍ നേരിട്ടോ അല്ലാതെയോ ജലസ്രോതസ്സുകളില്‍ എത്തുന്നു.
ഒപ്പം, ഖര-ജല മാലിന്യങ്ങള്‍ കുളങ്ങളിലേക്കും, തോടുകളിലേക്കും, നദികളിലേക്കും വലിച്ചെറിയുന്ന പ്രവണത അനിയന്ത്രിതമായി തുടരുന്നു.
ജലമലിനീകരണം മൂലവും ജലമില്ലാതാകുന്ന അവസ്ഥ ഏറിവരുന്നു. കേന്ദ്രജല കമ്മീഷന്റെ നിരീക്ഷണങ്ങളില്‍ കേരളനദികളുടെ പ്രതിവര്‍ഷ ജലലഭ്യത 57600 ദ.ല.ഘ.മീ. മാത്രമാണ്. അങ്ങിനെയെങ്കില്‍ പ്രതിവര്‍ഷം കേരളത്തിനനു ലഭ്യമാകുന്ന ജലം 52000 ദ.ല.ഘ.മീ. ആണ് എന്നും അതില്‍ 31000 ദ.ല.ഘ.മീ. മാത്രം ഉപയോഗത്തിനായി ലഭിക്കുന്നു എന്നും കണക്കാക്കാം.
ഇതില്‍ 19%ജലം മാത്രമാണ് മണ്‍സൂണിതര കാലത്ത് നദികളില്‍ നിന്നും ലഭിച്ചേക്കാവുന്നത്. ഭൂഗര്‍ഭ ജലം, മറ്റുജലസംഭരണികളില്‍ നിന്നുള്ള ലഭ്യത ഇവയൊക്കെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ വാര്‍ഷിക ജലലഭ്യത 42600 ദ.ല.ഘ.മീ ഉം, മണ്‍സൂണിതര കാലത്തെ ജലലഭ്യത 17300 ദ.ല.ഘ.മീറ്ററുമാണ്. 2031 ആകുമ്പോഴേക്കു ജലസേചനത്തിനും ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനും മാത്രം മണ്‍സൂണിതര കാലത്ത് വേണ്ടത് 37600 ദ.ല.ഘ.മീ ജലവും.
ജലസംരക്ഷണത്തിനായുള്ള നിര്‍ദേശങ്ങള്‍
1. കേരളത്തിലെ ഓരോ നദീതടത്തിന്റെയും പാരിസ്ഥിതിക സമ്പൂര്‍ണ്ണത നില നിര്‍ത്തുക എന്നതാണ് ജലമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നദീതടത്തിലെ ജലാവശ്യകതയ്ക്കനുസരിച്ച് നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും ജലോപയോഗം നദിയുടെ വിഭവശേഷിക്ക് അനുസൃതമായി നിയന്ത്രിക്കുകയും വേണം. നദികളുടെയും വിവിധ ജലസ്രോതസ്സുകളുടെയും അവകാശവും ഉത്തരവാദിത്വവും ജലവിഭവവകുപ്പില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കണം. ജലസംരക്ഷണവും, സുരക്ഷയും ഉറപ്പാക്കുന്നതിന്റെ സംരക്ഷക-പരിപാലക ഉത്തരവാദിത്വം അവരുടെ കടമയാക്കുകയും വേണം.
2. ജലവിഭവവകുപ്പിനെ
നദീതട അടിസ്ഥാനനത്തില്‍ പുന:സംഘടിപ്പിക്കണം. ഇതുവഴി നീര്‍ത്തടം മുതല്‍ വിവിധ തലങ്ങളില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് സാങ്കേതിക സഹായം എത്തിക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനനും ജലവിനിയോഗ നിയന്ത്രണം ഉറപ്പാക്കുന്നതിനും സാധിക്കും.
3. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ചെറുനീര്‍ത്തടങ്ങളുടെ ജലസംരക്ഷണ-സുരക്ഷാ പദ്ധതി തയാറാക്കുകയും അവയെ നദീതടങ്ങളുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കുകയും വേണം. ഓരോ നദീതടത്തിന്റെയും ജലസംരക്ഷണ-സുരക്ഷാ പദ്ധതി ഏകോപിപ്പിച്ച് സംസ്ഥാന ജലസംരക്ഷണ-സുരക്ഷാ പദ്ധതിക്കും രൂപം നല്‍കണം.
4. ജലസംരക്ഷണ-സുരക്ഷാപദ്ധതി തയാറാക്കുന്നതിനുള്ള സാങ്കേതിക സഹായം, അതിനുവേണ്ട നേതൃത്വം, നിര്‍വഹണസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജലവിഭവ വകുപ്പിന്റെ ഉത്തരവാദിത്വമാക്കണം. ഇതുമായി ഭൂഗര്‍ഭജലവകുപ്പിനെ അനനുയോജ്യമായി ബന്ധിപ്പിക്കേണ്ടതുമാണ്.
5. ജലവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പരമാവധി സംയോജിപ്പിക്കുകയും അവ നടപ്പിലാക്കുന്നതിനനുള്ള സംവിധാനനങ്ങള്‍ സുതാര്യമാക്കുകയും വേണം. ഈ നിയമ നിര്‍മാണത്തിന്റെസംയോജനത്തിന്റെ പരമമായ ലക്ഷ്യം ജലസുരക്ഷ ഉറപ്പാക്കുക എന്നതാകണം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."