HOME
DETAILS

കുപ്പിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധന: മന്ത്രി ജയരാജന്‍

  
backup
January 15 2019 | 05:01 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b5%81%e0%b4%a6

കണ്ണൂര്‍: ഇന്ന് ലഭ്യമാകുന്ന കുപ്പിവെള്ളത്തെ കുറിച്ച് ആശങ്കയും പരാതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ പരിശോധനാ നടപടികള്‍ ആരംഭിക്കുമെന്നും നിലവിലുള്ള പരിശോധനാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നാണ് പരാതികളില്‍നിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി ഇ.പി ജയരാജന്‍. കൂടാളി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയുടെയും പുതുതായി നിര്‍മിച്ച ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വെള്ളം ശുദ്ധീകരിച്ചാണു ഇന്ന് വീടുകളിലും മറ്റും ഉപയോഗിക്കുന്നത്. ഇതിനുള്ള സംവിധാനങ്ങള്‍ മാര്‍ക്കറ്റില്‍ ഇന്നു ലഭ്യമാണ്. ഇവയുടെ കമ്പനികള്‍ക്ക് ലാഭത്തോടുള്ള ആര്‍ത്തി കൂടിവരുന്നതിനാല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോള്‍ ഗുണനിലവാരത്തില്‍ കുറവുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി പുതിയതരം രോഗങ്ങളാണ് ഇന്നുണ്ടാകുന്നത്. ഇത്തരം രോഗങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയണമെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായ പരീക്ഷണം ആവശ്യമാണ്. കൃത്യമായ രോഗ നിര്‍ണയത്തിലൂടെ മാത്രമേ കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കു. മട്ടന്നൂരില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സ്ഥാപിക്കുന്നതിന് ഇറിഗേഷന്റെ ഭാഗത്തുനിന്ന് മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങുകയും ധനകാര്യ വകുപ്പില്‍നിന്ന് സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്താണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. ആരോഗ്യപൂര്‍ണമായ കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ആരംഭിക്കുന്ന ഓരോ പദ്ധതിയുടെയും വിജയത്തിന്റെ അടിസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പാലിയേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് എല്ലാ മാസവും പ്രോട്ടീന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. 50 കുടുംബങ്ങള്‍ക്കാണ് നിലവില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago