HOME
DETAILS

പ്രശസ്തിയില്‍ കേരളവും കടന്ന് ആഷിഫലിയുടെ മൈക്രോസ്‌കോപ്പ്

  
backup
January 15 2019 | 05:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%9f

കാളികാവ്: അടയ്ക്കാകുണ്ട് ക്രസന്റിലെ ആഷിഫലിയുടെ മൈക്രോസ്‌കോപ്പിന് ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്ര മത്സരത്തിലും അംഗീകാരം. ബംഗളൂരു വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം സമാപിച്ച മത്സരത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആഷിഫലിയും റുവൈസും നാലാം സ്ഥാനം കരസ്ഥമാക്കി. വണ്ടൂരില്‍ നടന്ന ജില്ലാ ശാസ്ത്രമേളയില്‍ ആസിഫലിയുടെ മൈക്രോസ്‌കോപ്പ് ഒന്നാം സ്ഥാനവും എ ഗ്രേഡും കണ്ണൂരില്‍ നടന്ന സംസ്ഥാനതല സ്‌കൂള്‍ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. മൊബൈല്‍ ഫോണ്‍ കാമറയുടെ ലെന്‍സ്, എല്‍.ഇ.ഡി ബള്‍ബ് തുടങ്ങിയവ ഉപയോഗിച്ചാണ് സൂക്ഷ്മവസ്തുക്കളെകുറിച്ചു പഠനം നടത്താന്‍ സഹായകമായ മൈക്രോസ്‌കോപ്പ് ആഷിഫലി വികസിപ്പിച്ചെടുത്തത്. ഇലകളുടെ കോശങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ റോബോട്ട്, കാടുവെട്ട് യന്ത്രം എന്നിവയുടെ മാതൃകകള്‍കൂടി ആസിഫലി വികസിപ്പിച്ചെടുത്തിരുന്നു. അമ്പലക്കടവിലെ പൂളക്കല്‍ അലവിയുടെയും ആയിഷയുടെയും മൂത്ത മകനാണ് ആഷിഫലി. സഹപാഠി റുവൈസിന്റെ കൂടെയാണ് ആസിഫലി മേളയില്‍ പങ്കെടുത്തത്. ശാസ്ത്രാധ്യാപകന്‍ അരുണ്‍ എസ്. നായര്‍, ശാസ്ത്ര ക്ലബ് കണ്‍വീനര്‍ ദീപ്തി രാമചന്ദ്രന്‍ എന്നിവരാണ് പരിശീലനം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  22 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  22 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  22 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  22 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  22 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  22 days ago