സ്പോര്‍ട്സ് ഹോസ്റ്റലിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം
കണ്ണൂര്‍: സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്. ഹോസ്റ്റല്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതും ഇരുപത്തഞ്ചും കുട്ടികള്‍ ഒന്നിച്ചു കഴിയുന്ന ഡോര്മറ്ററികളാണ് ഇവിടെയുള്ളത്. സൗകര്യപ്രദമായതും ആധുനിക സൗകര്യങ്ങളുള്ളതുമായ പുതിയ കെട്ടിടങ്ങള്‍ പണിയും. ടോയ്ലറ്റ് സംവിധാനവും മെച്ചപ്പെടുത്തും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം പരിശീലനത്തിനായി അനുവദിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ കോച്ചുകളെയും മുഴുവന്‍സമയ വാര്‍ഡനെയും വാച്ച്മാന്മാരെയും നിയമിക്കും. ഹോസ്റ്റല്‍ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്തമുള്ള ജനാധിപത്യ സംവിധാനം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പി.കെ ശ്രീമതി എം. പി, മേയര്‍ ഇ.പി ലത, കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഒ.കെ വിനീഷ് എന്നിവരും ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."