സഊദിയിൽ പക്ഷിപ്പനി, ഫാമുകൾ അടച്ചു
റിയാദ്: സഊദിയിലെ പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലെ കോഴി ഫാമിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഫാൻ അടച്ചു പൂട്ടിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ലോക മൃഗ സംരക്ഷണ മൃഗസംരക്ഷണ ഓർഗനൈസേഷനും (ഒ ഐ ഇ) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പടർന്നുപിടിക്കാത്ത പക്ഷികളെ മാത്രം ബാധിക്കുന്ന, 'എച്ച്-5 എൻ-8' ഇനത്തിൽ പെട്ട പക്ഷിപ്പനിയാണ് പൗൾട്രി ഫാമിൽ കണ്ടെത്തിയതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബൽഖൈൽ വ്യക്തമാക്കി. നേരത്തെ 2017 ലും ഇതേ ഗാനത്തിൽ പെട്ട പക്ഷിപ്പനി സഊദിയിൽ കണ്ടെത്തിയിരുന്നു. രോഗബാധയെ കുറിച്ച് വിവരം ലഭിച്ചയുടൻ മന്ത്രാലയത്തിനു കീഴിലെ എമർജൻസി സംഘം ഫാമിലെത്തി അടിയന്തര നടപടികൾ സ്വീകരിക്കുകയും രോഗബാധയുടെ പ്രഭവകേന്ദ്രം നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പക്ഷിപ്പനി ബാധ സംശയിക്കുകയോ ചാകുന്ന പക്ഷികളുടെ തോത് ഉയരുകയോ ചെയ്യുന്ന പക്ഷം അക്കാര്യം ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ട് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ ലൈവ്‌സ്റ്റോക്ക് എമർജൻസി സംഘത്തെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ പക്ഷികളെ ഫാമുകളിൽ പ്രവേശിപ്പിക്കരുതെന്നും രോഗബാധ തടയുന്നതിന് ദേശാടന പക്ഷികളെയും കരയിൽ ജീവിക്കുന്ന മറ്റു പക്ഷികളെയും വേട്ടയാടി പിടിക്കാനും പാടില്ലെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."