മാലയില്‍ മലപ്പത്തൂര്‍ പരിസ്ഥിതി സമരം; കലക്ട്രേറ്റ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി
കൊല്ലം: 1450 ദിവസം പിന്നിടുന്ന മാലയില്‍ മലപ്പത്തൂര്‍ പരിസ്ഥിതി വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയ്ക്കെതിരേ കലക്ട്രേറ്റ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. പശ്ചിമഘട്ടസംരക്ഷണസമിതി കേരള ഘടകത്തിന്റെയും കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. എന്‍.എ.പി.എം കേരളാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. മാലയില്‍ പരിസ്ഥിതി വിഷയത്തില്‍ രണ്ടാഴ്ചക്കകം ജില്ലാ ഭരണകൂടം ഉചിതമായ നടപടി എടുത്തില്ലായെങ്കില്‍ ഈ സമരം കേരളം മൊത്തം വ്യാപിപ്പിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.കുസുമം ജോസഫ് പറഞ്ഞു.
ഭരണകൂടത്തിന്റെ ധാര്‍ഷ്ഠ്യവും റവന്യൂ ജില്ലാ ഭരണാധികാരികള്‍ സ്വീകരിക്കുന്ന അസംബന്ധ നിസംഗതയും മാഫിയാസംഘങ്ങള്‍ക്കും എന്തും ചെയ്യാനുള്ള ബലം കേരളത്തില്‍ നല്കുന്നു. ഇതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ശാപമെന്നും അവര്‍ പറഞ്ഞു. തരംമാറ്റിയ 144 ഏക്കര്‍ പ്ലാന്റേഷന് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുക, ജില്ലാ പരിസ്ഥിതി-വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റികള്‍ പുനഃസ്ഥാപിക്കുക, രാഷ്ട്രീയ-ഉദ്യോഗസ്ഥ-പൊലിസ്-ക്വാറി മാഫിയ അവിശുദ്ധ കൂട്ട്കെട്ട് അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങള്‍. രാവിലെ 10 മണിക്ക് തുടങ്ങിയ കലക്ട്രേറ്റ് മാര്‍ച്ചിലും പ്രതിഷേധ ധര്‍ണയിലും ജില്ലയിലെ 12 പരിസ്ഥിതി സംഘടനകളെ പ്രതിനിധീകരിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനു ആളുകള്‍ പങ്കെടുത്തു.
കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ചെയര്മാന് ടി.കെ.വിനോദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പശ്ചിമഘട്ട സംരക്ഷണസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ബാബുജി പശ്ചിമഘട്ട സംരക്ഷണ സമിതി കൊല്ലം ജില്ലാ ജനറല്‍ കണ്‍വീനര്‍ അഡ്വ.വി.കെ.സന്തോഷ് കുമാര്‍, ശാസ്താംകോട്ട തടാക സമിതി ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.കരുണാകരന് പിള്ള, മഞ്ഞപ്പാറ സുരേഷ്, തന്‍സീര്‍, എം.കെ.സലീം, പല്ലിശ്ശേരി, പ്രിന്‍സ് പുത്തൂര്‍, ഷെഫീഖ് ചോലിയക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."