HOME
DETAILS
MAL
കൊറോണ: വാഹന പരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
backup
February 05 2020 | 08:02 AM
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന താല്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശം നല്‍കിയത്.
മൂന്ന് പേരില്‍ കൊറോണ വൈറസ് ബാധ സ്ഥീരികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."