HOME
DETAILS
MAL
പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
backup
February 27 2017 | 19:02 PM
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുക. ഒന്‍പത് പ്രമുഖ യൂനിയനുകളുടെ പൊതുവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതേസമയം ബി.എം.എസ് അനുകൂല സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക് തുടങ്ങിയ പുതുതലമുറ ബാങ്കുകളിലെ ചെക്ക് ക്ലിയറന്‍സ് ഒഴികെയുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും.
ബാങ്കുകളിലെ കിട്ടാക്കടത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കുക, നോട്ട് നിരോധന സമയത്ത് അധിക ജോലി ചെയ്ത ജീവനക്കാര്‍ക്ക് അധികകൂലി നല്‍കുക തുടങ്ങിയവയാണ് യൂനിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."