HOME
DETAILS

15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  
backup
January 15 2019 | 05:01 AM

15-%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

കഴക്കൂട്ടം: വിവാഹ വാഗ്ദാനം നല്‍കി 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.
പേട്ട ചായക്കുടി ലൈനില്‍ ഒട്ടാലി ഹൗസില്‍ ജയേഷ് (25) ആണ് തുമ്പ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയേയും യുവാവിനെയും ദുരൂഹ സാഹചര്യത്തില്‍ കണ്ട നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തുമ്പ പൊലിസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചതായി ജയേഷ് പൊലിസിനോടു പറഞ്ഞു. ട്യൂഷനെന്നും മറ്റും പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയിരുന്നത്.  തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡനം നടത്തിയത്. ഗര്‍ഭധാരണം നടക്കാതിരിക്കാനായി പെണ്‍കുട്ടിക്ക് ഗുളികകളും വാങ്ങി നല്‍കിയിരുന്നു. പ്രതിയ്‌ക്കെതിരേ പോക്‌സോ നിയമ പ്രകാരവും, പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു തുമ്പ സ്റ്റേഷന്‍ എസ്.ഐ ഹേമന്ത് കുമാര്‍, എ.എസ് ഐമാരാരായ ശ്യാം രാജ്, കുമാരന്‍, വനിതാ എസ്.ഐ ഷൈല. ഇ.സി.പി.ഒ ബിജു, വനിതാ പൊലിസുകാരായ ശരണ്യ, ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago