നവോത്ഥാനമെന്നത് പുരോഗമനപരമായ മുന്നേറ്റങ്ങളുടെ തുടര്‍ച്ച : സ്പീക്കര്‍
കോവളം: നവോത്ഥാനം ഇന്നലെകളിലെ ഓര്‍മകളെ കുറിച്ച് അയവിറക്കി ആസ്വദിക്കാനുള്ള ഒന്നല്ലെന്നും നവോത്ഥാനത്തെ തുടര്‍ന്ന് ഉണ്ടായ പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
മഹാത്മാഗാന്ധി അയ്യങ്കാളി സംഗമ വാര്‍ഷികത്തോടനുബന്ധിച്ച് വെങ്ങാനൂരില്‍ നടന്ന രക്തസാക്ഷ്യം മഹാത്മസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാലത്ത് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ആചാരങ്ങളെ വെല്ലുവിളിച്ചതും ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കപ്പെടേണ്ട സമുദായമെന്ന് മാറ്റി നിര്‍ത്തപ്പെട്ട കാലത്ത് പഞ്ചമിയുമായി സ്‌കൂളിലേക്ക് കയറിയതും ചരിത്ര സത്യമാണ്. എന്നാല്‍ ഇന്ന് അതൊക്കെ ഓര്‍മകള്‍ മാത്രമാണ് എന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗമ സമ്മേളനത്തില്‍ അഡ്വ. എം വിന്‍സന്റ് എം.എല്‍.എ അധ്യക്ഷനായി. മഹാത്മാ ഗാന്ധി മഹാത്മ അയ്യങ്കാളി സംഗമ വാര്‍ഷികത്തിന്റെ ഓര്‍മക്കായി അയ്യങ്കാളി സ്മാരക യു.പി സ്‌കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ ശില്‍പ്പം സ്പീക്കര്‍ അനാച്ഛാദനം ചെയ്തു.
പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ സ്വാഗതവും വിനോദ് വൈശാഖി നന്ദിയും പറഞ്ഞു.
ഐ.ബി സതീഷ് എം.എല്‍.എ, പ്രൊഫ.ബി മധുസൂദനന്‍ നായര്‍, തുറവൂര്‍ സുരേഷ് സംസാരിച്ചു. മഹാത്മാഗാന്ധി അയ്യങ്കാളി സംഗമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് 'ഗാന്ധി ദര്‍ശനവും സാമൂഹ്യനീതിയും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍ രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ഡോ. എന്‍
ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 2.30 മുതല്‍ 'അയ്യങ്കാളിയും സാമൂഹ്യപരിവര്‍ത്തനവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അഡ്വ കെ സോമപ്രസാദ് എം.എല്‍.എ ഉദ്ഘാടനംചെയ്യും. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനാകും. സി. അശോകന്‍, മൃദുലാദേവി എസ്, വി സീതമ്മാള്‍, രാജേഷ് കെ എരുമേലി ഡോ. ഗംഗ. ടി പങ്കെടുക്കും. വൈകുന്നേരം അഞ്ച് മുതല്‍ പുഷ്പവതി യും സംഘവും
അവതരിപ്പിക്കുന്ന ഗാനമേളയും തുടര്‍ന്ന് മുല്ലൂര്‍ സത്യ കുമാര്‍ അവതരിപ്പിക്കുന്ന 'നവയുഗ ശില്പി അയ്യങ്കാളി' കഥാപ്രസംഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."