സുപ്രിം കോടതി എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ല: ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജികള്‍ വര്‍ധിച്ചുവരുന്ന പ്രവണതകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍. സുപ്രിംകോടതി എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ലെന്നും ഓരോ പ്രശ്നങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ടവരെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങള്‍ എല്ലാമതങ്ങളുടെയും ആചാരപ്രകാരം അര്‍ഹിക്കുന്ന ബഹുമതികളോടെ കൊണ്ടുപോകാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും ആളുകള്‍ അവരുടെ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോകുന്ന സാഹചര്യങ്ങളാണ് അവിടെ ഉള്ളതെന്നും ഹരജി സമര്‍പ്പിച്ച ജയ താക്കൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മധ്യപ്രദേശിലെ ഷഹദോയി ജില്ലയില്‍ വൃദ്ധന്റെ മൃതദേഹം അയാളുടെ മരുമകന് 30 കിലോമീറ്ററോളം സൈക്കിളില്‍ കൊണ്ടുപോയ സംഭവവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ഹരജികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ല.
ഗൗരവമല്ലാത്ത വിഷയങ്ങളിലും പൊതുതാല്‍പ്പര്യ ഹരജികള്‍ സുപ്രിം കോടതിയിലെത്തുന്നതിനെ ഈ മാസമാദ്യം ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."