ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തി പരത്തി
വെഞ്ഞാറമൂട്: പാപ്പാന്റെ പീഡനം മൂലം ആന ഇടിഞ്ഞത് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ പാലവിള ജങ്ഷന് സമീപത്തായിരുന്നു സംഭവം.
തൈക്കാടിന് സമീപം ഒരു സ്വകാര്യ മില്‍ ഉടമയുടെയുടേതാണ് ആന. ആനയെ പാപ്പാന് സമീപത്തെ ഒരു കൈതോട്ടില് കുളിപ്പിച്ച ശേഷം തിരികെ കൊണ്ടു പോകുമ്പോള്‍ തടിപിടിച്ച് അവശനായ ആന കുത്ത് കയറ്റമായതിനാല്‍ കയറാനാകാതെ മടിച്ചു നിന്നു.
മദ്യലഹരിയിലായിരുന്ന പാപ്പാന് തോട്ടിയും, വെട്ടുകത്തിയുടെ പുറവും ഉപയോഗിച്ച് ആനയെ ഉപദ്രവിച്ചതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഇടഞ്ഞ ആന സമീപത്തുള്ള വാഴകൃഷിയും, തെങ്ങും നശിപ്പിച്ചു.
ഭീതിയിലായ നാട്ടുകാര്‍ വെഞ്ഞാറമൂട് പൊലിസില്‍ വിവരം അറിയിച്ചെങ്കിലും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനെ വിവരം അറിയിക്കുവാന്‍ പൊലിസ് പറഞ്ഞു.
ഇതിനിടയില്‍ പാപ്പാന് വളരെ സാഹസപ്പെട്ട് അനയെ തളയ്ക്കുകയും. മധ്യ ലഹരിയിലായ ഇയാള്‍ ആനയുടെ കാലില്കീഴില് തന്നെ കിടക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമ എത്തി കൂടുതല്‍ പേരുടെ സഹായത്തില്‍ രാത്രി 11 മണിയോടെ ആനയെ അയാളുടെ സ്ഥാപനത്തിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.ഈ ആനയെ നിരന്തരം പീഡിപ്പിക്കുന്നതായി നിരവധി പരാതികള്‍ ഇതിനകം തന്നെ നാട്ടുകാരില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.
എലഫ്ന്റ് സ്കോഡിന് ഉള്‍പ്പെടെ പരാതി നല്കുവാന് ഒരുങ്ങുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."