പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷന്‍
തിരുവനന്തപുരം: പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരല്‍ചൂണ്ടുന്ന ഹരിത കേരളം മിഷന്‍ സ്റ്റാള്‍ വസന്തോത്സവവേദിയുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
പൂര്‍ണമായും പ്രകൃതിദത്ത വസ്തുകള്‍ ഉപയോഗിച്ച് കേരളീയ തനിമയില്‍ ഒരുക്കിയ സ്റ്റാള്‍ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഹരിതകേരളം മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രദര്‍ശനമാണ് ഇവിടെ പ്രധാനമായുള്ളത്. പരിസ്ഥിതി സൗഹൃദത്തിന് പ്രാധാന്യം നല്‍കിയാണ് സ്റ്റാളിന്റെ നിര്‍മിതി. പ്ലാസ്റ്റിക് രഹിതമായ സ്റ്റാള്‍ നാട്ടറിവുകളുടെ ദൃശ്യവിരുന്നൊരുക്കുന്നതുകൂടിയാണ്. ഹരിത ഭവനം എന്നു പേരിട്ടിരിക്കുന്ന സ്റ്റാളിന്റെ മധ്യത്തില്‍ ജലചക്രവുമായി ഇരിക്കുന്ന കര്‍ഷകന്റെ മാതൃകയാണ് ആരെയും ആകര്‍ഷിക്കുന്നതാണ്. പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നുള്ള ജീവിതം, ഹരിത ജീവിതരീതി തുടങ്ങിയവയാണ് സ്റ്റാളിലെ മാതൃകയിലൂടെ ഹരിതകേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍. മാലിന്യമുക്തമായ സമൂഹത്തിന് മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്‌കാരത്തിനു തുടക്കം കുറിക്കാന്‍ കഴിയൂ. ഇതിനായുള്ള കര്‍മ പദ്ധതിയാണ് ഹരിതകേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."