യു.പി: അഞ്ചാം ഘട്ടത്തില്‍ 57.36 ശതമാനം പോളിങ്
ലഖ്നോ:ഉത്തര്‍പ്രദേശില്‍ 1.84 കോടി ജനങ്ങള്‍ വിധിയെഴുതിയ അഞ്ചാംഘട്ടത്തില്‍ 57.36 ശതമാനം പോളിങ്. 11 ജില്ലകളിലെ 51 മണ്ഡലങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 608 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്. കനത്ത സുരക്ഷയിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ റോഡുകള്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി അടച്ചിരുന്നു.
ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 52 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 37 സീറ്റുകളാണ് എസ്.പി നേടിയിരുന്നത്. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ആലാപുര് മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥി മരിച്ച സാഹചര്യത്തില്‍ ഇവിടത്തെ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ നാല് നിയമസഭാ മണ്ഡലങ്ങളും വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍ പൂരില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുമാണ് ഉള്ളത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി മണ്ഡലങ്ങളില്‍ എത്തിച്ച 4.21 കോടി രൂപയും 6.43 കോടി വിലവരുന്ന മദ്യവും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. 55.36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പിടിച്ചെട്ടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."