HOME
DETAILS

വിവാരാവകാശ അപേക്ഷ നല്‍കിയ വ്യക്തിയോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ലഖ്‌നൗ സര്‍വകലാശാല

  
backup
February 05 2020 | 17:02 PM

luknow-usity-wanted-evidence-citicenship

യു.പി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭ സമരങ്ങള്‍ രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കേ പരസ്യമായി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് സര്‍വകലാശാല. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സര്‍വകലാശാല അധികൃതരാണ് വിവാരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തിയോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.

സര്‍വകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് അലോക് ചാനിത്യ കഴിഞ്ഞ ഡിസംബര്‍ 17ന് വിവരാവകാശ അപേക്ഷ നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ജനുവരി ഒന്നിന് സര്‍വകലാശാല അധികൃതര്‍ തനിക്ക് നല്‍കിയ മറുപടി കത്തില്‍ താങ്കള്‍ ഇന്ത്യന്‍ പൗരനാണെന്ന് കാണിക്കുന്ന രേഖ ഹാജരാക്കണമെന്നും എന്നാല്‍ മാത്രമേ വിവരങ്ങള്‍ കൈമാറാനാകൂ എന്നും ആവശ്യപ്പെട്ടതായി അലോക് പറഞ്ഞു.

ഇതുസംബന്ധിച്ച് താന്‍ പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പരാതി നല്‍കിയതായും പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇയാള്‍ പറഞ്ഞു. സര്‍വകലാശാല അധികൃതര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയ അലോക് വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്ന നിലപാടാണ് അവര്‍ എടുത്തതെന്ന് കുറ്റപ്പെടുത്തി. തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സര്‍വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നു. ആ തന്നെ മനപൂര്‍വം അപമാനിക്കുന്ന നടപടിയാണ് അധികൃതര്‍ ചെയ്തതെന്നം അലോക് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago