HOME
DETAILS

കോഴിക്കോട് ജില്ലാ ഒ.ഐ.സി.സി നെസ്റ്റോ "കളർ ഫെസ്റ്റ് 2020" വെള്ളിയാഴ്ച്ച 

  
backup
February 05 2020 | 18:02 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%92-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%b8
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ  കമ്മറ്റിയും നെസ്റ്റോ ഹൈപ്പർ മാർക്കറ്റും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  അഞ്ചാമത് " നെസ്റ്റോ ഒ.ഐ.സി.സി.കളർ ഫെസ്റ്റ് 2020 " ഫെബ്രുവരി - 07 ന് വെള്ളിയാഴ്ച്ച സീസിയ നെസ്റ്റോ ട്രെയിൻമാളിൽ (ഗാർഡാനിയ) വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ മൂന്നര വരെ സ്പോട്ട് രജിസ്ട്രേഷൻ നടക്കും.  4 മണി മുതൽ മത്സരം ആരംഭിക്കും.
എൽ.കെ.ജി. മുതൽ ഫസ്റ്റ് സ്റ്റാന്റേഡ് വരെ ഗ്രൂപ്പ് (എ) വിഭാഗത്തിലും ,രണ്ട് മുതൽ നാല് വരെയുള്ള ക്ലാസുകൾ ഗ്രൂപ്പ് (ബി) വിഭാഗത്തിലും ,അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഗ്രൂപ്പ് (സി) വിഭാഗത്തിലും, ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഗ്രൂപ്പ് (ഡി )എന്നീ നാല്‌ വിഭാഗങ്ങളിയാട്ടാണ്‌ മത്സരങ്ങൾ നടക്കുക.  നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ പരിപാടിയുടെ മുഖ്യ പ്രായോജകരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റാണ് സമ്മാനിക്കുന്നത്, ഒന്നാംസ്ഥാനം നേടുന്നവർക്ക്
 ഗോൾഡ് കോയനും  മറ്റു വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും  സർട്ടിഫിക്കറ്റുകളും നൽകും.   മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥിക്ക്  എയർ ഇന്ത്യ നൽകുന്ന അപ്പൺ ഡൗൺ ടിക്കറ്റും സമ്മാനമായി നൽകും.   അതോടൊപ്പം 18 വയസ്സിന് മുകളിലുള്ളവർക്കായി "Draw a caricature contest"മത്സരവും  വിജയിക്ക് ക്യാഷ് പ്രൈസും സമ്മാനിക്കും.  പരിപാടിയുടെ ഭാഗമായി കൂടി സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.  കൂടുതൽ വിവരങ്ങൾക്കായി അബ്ദുൽ കരീം കൊടുവള്ളി [0503824554] ഹർഷാദ് എം.ടി.[ 0500 609227] അശ്റഫ് മേച്ചീരി [0546474174] എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. റജിസ്ട്രേഷൻ ഫോമുകൾ അതാത് സ്കൂളുകളിലും ലഭ്യമായിരിക്കും.  ഓൺലൈൻ റജിസ്ട്രേഷനായി http://oiccriyadh.com/colourfest/form.php എന്ന ലിങ്കിലും ബന്ധപ്പെടാവുന്നതാണ്.  ഇതിൽ നിന്നും ലഭിക്കുന്ന പ്രധാന വരുമാനം കോഴിക്കോട് ജില്ലാ കമ്മറ്റി പാവപ്പെട്ടവർക്കായി നിർമ്മിച്ച് നൽകുന്ന "ഇന്ദിരാജി സ്നേഹ ഭവന "പദ്ധതിക്കാണ്  വിനിയോഗിക്കുക. അതിന്റെ ഭാഗമായി ജില്ലയിൽ രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുകയും മൂന്നാമത്തെ വീടിന്റെ പണി പൂർത്തിയാക്കാനും കമ്മറ്റിക്ക് സാധിച്ചു വെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ അബ്ദുൽ കരീം കൊടുവള്ളി, കൺവീനർ മോഹൻദാസ് വടകര, ഭവന പദ്ധതി ചെയർമാൻ നവാസ് വെള്ളിമാട്കുന്ന്, സെക്രട്ടറി ഹർഷാദ് എം.ടി, ജമാൽ എരഞ്ഞിമാവ്, മീഡിയ കൺവീനർ അശ്റഫ് മേച്ചീരി സംബന്ധിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  12 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  25 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  32 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago