ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ നാളെ പണിമുടക്കും
കൊല്ലം: ഓച്ചിറ ഓംകാരം എല്‍.പി.ജി ഏജന്‍സി ദിലീപിനെ തൊഴില്‍ തര്‍ക്കത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയും ഏജന്‍സിയില്‍ ലോഡുമായെത്തിയ ലോറി അടിച്ചുതകര്ക്കുകും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലും പൊലിസ് അനാസ്ഥയിലും പ്രതിഷേധിച്ച് നാളെ ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ പണിമുടക്കും.
സമരം ചെയ്യുന്ന സി.ഐ.ടി.യു വിഭാഗം തൊഴിലാളികള്‍ക്ക് ഒത്താശചെയ്യുന്ന രീതിയാണ് പൊലിസിന്റേതെന്ന് ഓള് കേരളാ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കൊല്ലം യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ പൊലിസ് കാര്യക്ഷമമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ ശ്രമിക്കുന്നില്ല. ഏജന്‍സിയെ വധിക്കുമെന്നു ഭീഷണിയുണ്ടായിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ല. കൊല്ലം,പത്തനംതിട്ട ജില്ലകളിലെ ചില ഭാഗങ്ങളിലും 16ന് ഗ്യാസ് മുടങ്ങും. നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാന തലത്തിലേക്കും സമരം മാറ്റുമെന്നും നേതാക്കള്‍ പറഞ്ഞു. ഭാരവാഹികളായ ഹര്‍ഷകുമാര്‍, ടി.സി കോശി, പി.എ മഞ്ചു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."