ടോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടും: മന്ത്രി ജി. സുധാകരന്‍
കൊല്ലം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ കൊല്ലം ബൈപാസിലെ ടോള്‍ ഒഴിവാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ ടോള്‍ വാങ്ങില്ല. നിയമസഭയില്‍ ധനകാര്യമന്ത്രി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് കേന്ദ്രത്തിന് കത്തയക്കും . ടോള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാനം നല്‍കുന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാന്‍ തയാറാകണമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം ഉദ്ഘാടനത്തിന് സജ്ജമായ കൊല്ലം ബൈപാസില്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. കൊല്ലം ബൈപാസിന്റെ ആകെ നിര്‍മാണ ചെലവ് 352 കോടി രൂപയാണ്. ഈ തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായാണ് ചെലവഴിച്ചിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ 22 ഇടങ്ങളില്‍ ഇതുവരെ ടോള്‍പിരിവ് നിര്‍ത്തലാക്കിയിട്ടുണ്ട് . ഇതില്‍ രണ്ടിടത്തെ ടോളുകള്‍ 100 കോടി രൂപയില്‍ താഴെ പദ്ധതി ചിലവ് വരുന്നതാണ്. 100 കോടി രൂപയ്ക്കു മുകളില്‍ പദ്ധതി ചിലവ് വരുന്നയിടങ്ങളില്‍ ടോള്‍ പിരിവ് കേന്ദ്ര സര്‍ക്കാര്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന നയമാണ് മന്ത്രി കൂട്ടിച്ചേര്‍ത്തു. കല്ലുംതാഴം മുതല്‍ കാവനാട് വരെ സന്ദര്‍ശനം നടത്തിയ മന്ത്രിമാരെ എം.എല്‍.എമാരായ എം. നൗഷാദ്, എന്‍. വിജയന്‍ പിള്ള, മേയര്‍ അഡ്വ: വി. രാജേന്ദ്രബാബു, പി.ഡബ്ല്യൂ.ഡി ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡോ. എ. സിനി തുങ്ങിയവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."