മുഴുവന്‍ അംഗപരിമിതര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ അംഗപരിമിതര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് സര്‍ക്കാര്‍ തീരുമാനം. അംഗപരിമിതരായ രണ്ടുലക്ഷത്തോളം പേര്‍ക്ക് രാജ്യത്തെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന കാര്‍ഡ് നല്‍കാനാണു തീരുമാനം. കാര്‍ഡുകള്‍ ലഭിക്കുന്നതിനുളള അപേക്ഷ അങ്കണവാടികള്‍ വഴി മാര്‍ച്ച് ഒന്‍പതു മുതല്‍ വിതരണം ചെയ്യും.
കേന്ദ്രസര്‍ക്കാരിന്റെ യു.ഡി.ഐ.ഡി പദ്ധതിയുടെ സോഫ്റ്റ്വേര്‍ സഹായത്തോടെ ഒരു വര്‍ഷം കൊണ്ട് കാര്‍ഡ് നല്‍കുന്നതിന് നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. അംഗപരിമിതര്‍ക്കുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഈ സോഫ്റ്റ്വേര്‍ മുഖേന ലഭ്യമാകും. അംഗപരിമിതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സാമൂഹികനീതി വകുപ്പ് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുളളവരും അംഗപരിമിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമുളളവരും കാര്‍ഡ് എടുക്കുന്നതിന് വീണ്ടും അംഗപരിമിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
ആദ്യഘട്ട അപേക്ഷകള്‍ മാര്‍ച്ച് 20 വരെ അങ്കണവാടികളില്‍ സ്വീകരിക്കും. സവിശേഷ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അങ്കണവാടികള്‍ വഴിയായിരിക്കും വിതരണം ചെയ്യുക. കാര്‍ഡ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 0471 2343466 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."