HOME
DETAILS

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം നിയമസഭ പാസാക്കി

  
backup
February 06 2020 | 01:02 AM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8-3

 

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം നിയമസഭ പാസാക്കി. മൂന്നു ദിവസത്തെ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
എസ്. ശര്‍മ്മയാണ് നന്ദിപ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് നന്ദിപ്രമേയത്തില്‍ ചേര്‍ക്കണമെന്ന കെ.സി ജോസഫിന്റെ ഭേദഗിതി നിര്‍ദേശം സഭ വോട്ടിനിട്ടു തള്ളി.
കിഫ്ബി വഴി ഇതുവരെ 54,391.4 കോടി രൂപയുടെ 679 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതുവരെ 4,587 കോടി രൂപ ചെലവഴിച്ചിട്ടുമുണ്ട്.
32 സ്‌കൂളുകള്‍, 39 ഡയാലിസിസ് സെന്ററുകള്‍, നാലു കാത്ത് ലാബുകള്‍, മൂന്ന് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍, ആറു കുടിവെള്ള പദ്ധതികള്‍, ഏഴു റോഡുകള്‍, എട്ടിടങ്ങളില്‍ സോളാര്‍ ഫെന്‍സിങ് തുടങ്ങിയ പദ്ധതികള്‍ കിഫ്ബി മുഖേന പൂര്‍ത്തിയാക്കിയിട്ടുണ്ട്. 13,591 കോടി രൂപയുടെ 347 പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
നാളിതുവരെയുണ്ടാകാത്ത വികസന മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കിഫ്ബിക്കെതിരായി പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago