തോല്‍വി മറക്കാന്‍ ഇന്ത്യന്‍ ടീം ട്രക്കിങില്‍
പൂനെ: ആസ്ത്രേലിയയോടേറ്റ കനത്ത തോല്‍വി മറക്കുന്നതിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒഴിവുകാലം ആസ്വദിക്കുകയാണ്.പശ്ചിമഘട്ടത്തിലാണ് ടീമംഗങ്ങള്‍ ട്രക്കിങിന് പോയിരിക്കുന്നത്. ബംഗളൂരുവില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് യാത്രയെന്നാണ് ഇവര്‍ നല്കുന്ന സൂചന.
ടീം നായകന് വിരാട് കോഹ്ലിയോടൊപ്പം രവിചന്ദ്രന്‍ അശ്വിന്, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, അഭിനവ് മുകുന്ദ് എന്നിവരാണ് ട്രക്കിങിന് പോയിരിക്കുന്നത്. രഹാനെയ്ക്കൊപ്പം ഭാര്യയുമുണ്ട്. എല്ലാവരും യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രവീന്ദ്ര ജഡേജ പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള താംഹിനി ഗട്ടിലാണ് ട്രക്കിങിനായി പോയത്.
അതേസമയം കോഹ്ലി വലിയൊരു കുന്നിന്റെ നെറുകയിലിരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അഭിനവ് മുകുന്ദും അശ്വിനും ഒരുമിച്ചുള്ള ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രഹാനെ ഭാര്യ രാധികയ്ക്കൊപ്പമുള്ള ചിത്രവും ജഡേജ ഇന്ത്യന്‍ പതാകയേന്തി നില്ക്കുന്ന ചിത്രവുമാണ് പോസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മാര്‍ച്ച് നാലിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."