ശ്രീധരന്‍ ശ്രീറാം: കങ്കാരുക്കളുടെ 'മാസ്റ്റര്‍ ബ്രെയിന്‍'
പൂനെ: ഇന്ത്യന്‍ സ്പിന്‍ കണ്ടാല്‍ കാലിടറുന്ന കാലമൊക്കെ ആസ്‌ത്രേലിയ മറന്നു കഴിഞ്ഞു.
ഇപ്പോള്‍ അവര്‍ അതേ തന്ത്രം ഇന്ത്യക്കെതിരേ പയറ്റുകയാണ്. സ്റ്റീവ് ഒക്കീഫ് എന്ന അദ്ഭുത സ്പിന്നറെ എങ്ങനെ കളിക്കണമെന്നറിയാതെ ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീം ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. ടീമിന്റെ ആശങ്കയ്ക്ക് കാരണം ശ്രീധരന്‍ ശ്രീറാം എന്ന തന്ത്രജ്ഞന്‍ ഓസീസ് ടീമിന്റെ സ്പിന്‍ ബൗളിങ് പരിശീലകനാണ് എന്നതാണ്.
മുന്‍ ഇന്ത്യന്‍ താരമാണ് ശ്രീധരന്‍ ശ്രീറാം. എന്നാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറോ അല്ലെങ്കില്‍ സ്പിന്‍ ബൗളറോ അല്ല ശ്രീറാം. ഇന്ത്യക്കായി എട്ടു ഏകദിനങ്ങള്‍ കളിച്ചു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നല്ലൊരു പേരുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഇപ്പോള്‍ ആ ആഗ്രഹവും ശ്രീറാം സാധിച്ചു. നിരന്തരമായ നിരീക്ഷണമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്ന് ശ്രീറാം പറയുന്നു. ആസ്‌ത്രേലിയന്‍ ടീം എന്നു പറയുന്നത് യുക്തിയുള്ള കാര്യങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ്.
വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിച്ചാണ് അവര്‍ പൂനെയില്‍ വിജയിച്ചത്. ടീമിലെ സ്പിന്നര്‍മാരോട് മാത്രമല്ല എല്ലാവരോടും സംസാരിക്കാന്‍ എനിക്ക് സാധിച്ചു.
ഒക്കീഫ് ഇന്ത്യയിലെ സാഹചര്യങ്ങള്‍ നന്നായി പരീക്ഷിച്ചു. അതോടൊപ്പം ഓരോ പന്തും വ്യത്യസ്തമായി പരീക്ഷിച്ചതും വിക്കറ്റ് നേടാന്‍ ഇടയാക്കി.
ഇന്ത്യയിലെ പിച്ചുകളില്‍ ഏത് തരം പന്തുകളാണ് വിജയിക്കുക എന്ന് പറയാന്‍ സാധിക്കില്ല.
പലവിധത്തില്‍ ഏറിഞ്ഞാല്‍ മാത്രമേ അത് കണ്ടെത്താന്‍ സാധിക്കൂവെന്ന് ശ്രീറാം വ്യക്തമാക്കി. അതേസമയം ക്രിക്കറ്റ് ആസ്‌ത്രേലിയയും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും അടക്കമുള്ളവര്‍ ശ്രീറാമിന്റെ സേവനം ഏറെ ഗുണം ചെയ്‌തെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഏങ്ങനെ കളിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായ സമയത്ത് ശ്രീറാമിന്റെ തന്ത്രങ്ങള്‍ ടീമിനെ മുന്നോട്ട് നടത്തിയെന്ന് സ്മിത്ത് പറഞ്ഞു.
ക്രിക്കറ്റ് ആസ്‌ത്രേലിയ താരത്തിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."