ഐ.എസ്.എസ്.എഫ് ലോകകപ്പ്: ജിത്തു റായ്-ഹീന സഖ്യത്തിന് സ്വര്‍ണം
ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ ഇന്ത്യക്ക് ആഹ്ലാദത്തിന്റെ ദിനം. പ്രമുഖ താരങ്ങളായ ജിത്തു റായ്, ഹീന സിന്ധു എന്നിവര്‍ ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തു. 10 മീറ്റര്‍ പിസ്റ്റല്‍ മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വര്‍ണം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്.
ജപ്പാന്റെ യുകാരി കൊനിഷി-ടോമോയുകി-മാറ്റ്സുഡ സഖ്യത്തെയാണ് ഫൈനലില്‍ ജിത്തു-ഹീന സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 5-3. സ്ലോവേനിയയുടെ നപാസ്വാന് യാങ്പൈബൂണ്-കെവിന് വെന്‍ഡ സഖ്യത്തിനാണ് വെങ്കലം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. പൂജ ഗട്കറിലൂടെ വെങ്കലമാണ് സ്വന്തമാക്കിയത്.
അതേസമയം പുരുഷന്മാരുടെ ഡബിള്‍സ് ട്രാപ് വിഭാഗത്തില്‍ അങ്കുര്‍ മിത്തല്‍ വെള്ളി നേടിയിട്ടുണ്ട്. ഫൈനലില്‍ 74 പോയിന്റ് സ്കോര്‍ ചെയ്താണ് താരം വെള്ളി സ്വന്തമാക്കിയത്. ആസ്ത്രേലിയയുടെ ജെയിംസ് വില്ലെറ്റിനാണ് സ്വര്‍ണം. ബ്രിട്ടന്റെ ജെയിംസ് ഡെഡ്മാന് വെങ്കലം സ്വന്തമാക്കി. നേരത്തെ അങ്കുര്‍ ഏഷ്യന്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെങ്കലവും നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."