കൈയേറ്റ വനഭൂമിയില്‍ എന്‍.ഒ.സി നല്‍കാനാവില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കൈയേറ്റ വനഭൂമിയില്‍ എന്‍.ഒ.സി നല്‍കാനാവില്ലെന്ന് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. പല വനമേഖലകളിലും കൈയേറ്റങ്ങളും ആള്‍താമസവും നിലവിലുണ്ട്. ഇത്തരം കൈയേറ്റസ്ഥലത്ത് എന്‍.ഒ.സി നല്കാന് കഴിയില്ല. നിക്ഷിപ്ത വനഭൂമിയിലും കൈയേറ്റങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവിടെയും എന്‍.ഒ.സി നല്കാന് കഴിയില്ല.
വനഭൂമിയുമായി ചേര്‍ന്നുകിടക്കുന്ന സ്വകാര്യഭൂമി കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് വനംവകുപ്പിന്റെ എന്‍.ഒ.സി ലഭ്യമാക്കണം. എന്‍.ഒ.സി നല്‍കിയതിനു ശേഷം മാത്രമേ വില്ലേജ് ഓഫിസര്‍മാര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്കാവു എന്ന് വനംവകുപ്പ് റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വനാതിര്‍ത്തികളുടെ സര്‍വേയും അതിര്‍ത്തി പുനര്‍നിര്‍ണയവും പൂര്‍ത്തിയാക്കി സ്ഥിരം ജണ്ടകള്‍ അല്ലെങ്കില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളിടത്ത് എന്‍.ഒ.സി നല്കുന്നതില് ബുദ്ധിമുട്ടില്ല. വനമേഖലയില്‍ താമസിക്കുന്ന ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിന് വനംവകുപ്പ് തീരുമാനം എടുത്തിട്ടില്ലെന്നും മുഹമ്മദ് മുഹ്സിന്, സി. ദിവാകരന്, ഇ.എസ് ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."