HOME
DETAILS

അധികൃതര്‍ കനിഞ്ഞു: നഗരസഭാ ഓഫിസില്‍ റാംപ് വേ ഒരുങ്ങുന്നു

  
backup
January 15 2019 | 06:01 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad

ഗുരുവായൂര്‍: നഗരസഭ ഓഫിസില്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കെത്തുന്ന വികലാംഗര്‍ക്കും വയോധികര്‍ക്കും ഉപയോഗിക്കാനായി റാംപ് വേ ഒരുക്കണമെന്ന ആവശ്യം ഒടുവില്‍ അധികൃതര്‍ നടപ്പാക്കുന്നു. വികലാംഗര്‍ക്കും വയോധികര്‍ക്കും നഗരസഭ ഓഫിസിലെ ചവിട്ടുപടി കയറാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഒരു മീറ്ററിലേറെ വീതിയുള്ള റാംപ് വേ നിര്‍മിക്കുന്നത്.
പെന്‍ഷന്‍ കാര്യങ്ങള്‍ പോലുള്ള അന്വേഷണങ്ങള്‍ക്ക് നഗരസഭ ഓഫിസിലെത്തുന്ന വികലാംഗര്‍ക്കും വയോധികര്‍ക്കും ചവിട്ടുപടികള്‍ കയറാനുളള ബുദ്ധിമുട്ട് റാംപ് വേ നിര്‍മാണത്തോടെ ഒഴിവാക്കാനാവും. ഹാന്റ് റെയിലോടു കൂടിയാണ് റാംപ് വേ നിര്‍മിക്കുന്നത്. ട
സ്വകാര്യ ഹോട്ടല്‍, ലോഡ്ജ്, ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയ നിര്‍മിക്കുമ്പോള്‍ വികലാംഗര്‍ക്കായി റാംപ് വേയും ടോയ്‌ലറ്റും നിര്‍മിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ ഈ വക സൗകര്യങ്ങള്‍ ഒരുക്കിയാലെ നഗരസഭാ കെട്ടിടത്തിന് നമ്പരിട്ട് നല്‍കാറുള്ളു. എന്നാല്‍ നഗരസഭ മെയിന്‍ ഓഫിസ്, സോണല്‍ ഓഫിസുകള്‍, നഗരസഭയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹനസുകള്‍, ടൗണ്‍ ഹാള്‍ തുടങ്ങിയവകളില്‍ ഇത്തരം സൗകര്യങ്ങളില്ലാതെയാണ് നഗരസഭ സ്വകാര്യ കെട്ടിടങ്ങളില്‍ ഇത്തരം സൗകര്യങ്ങളൊരുക്കാന്‍ ആവശ്യപ്പെട്ടു വരുന്നത്.
ഗുരുവായൂര്‍ നഗരസഭയുടെ കെട്ടിടങ്ങളില്‍ വികലാംഗര്‍ക്ക് റാംപ് വേയും ടോയ്‌ലറ്റുകളും ഒരുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ ചാമുണ്ഡേശ്വരി സൈമണ്‍ (മടക്കാവില്‍ സൈമണ്‍) എന്നയാള്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ മെയിന്‍ ഓഫിസില്‍ റാംപ് വേ നിര്‍മിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago