ഐ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്ലിയെ ബഹുദൂരം പിന്നിലാക്കി സ്മിത്ത്
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ വന്‍ കുതിപ്പ് നടത്തി ആസ്ത്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത്. നിലവില്‍ ഒന്നാംസ്ഥാനത്തുള്ള താരം 939 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേക്കാള് ബഹുദൂരം മുന്നിലാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ മിന്നുന്ന സെഞ്ച്വറിയാണ് സ്മിത്തിനെ നേട്ടത്തിലേക്ക് നയിച്ചത്.
റാങ്കിങ് ചരിത്രത്തില്‍ ഇത്രയധികം പോയിന്റ് നേടുന്ന ആറാമത്തെ താരമാണ് സ്മിത്ത്. നേരത്തെ ഡോണ്‍ ബ്രാഡ്മാന്(961), ലെന് ഹുട്ടന്‍(945) ജാക്ക് ഹോബ്സ്, റിക്കി പോണ്ടിങ്(942) പീറ്റര്‍ മേയ്(941) എന്നിവരാണ് സ്മിത്തിനേക്കാള്‍ കൂടുതല്‍ പോയിന്റ് നേടിയിട്ടുള്ള താരങ്ങള്‍. എക്കാലത്തെയും മികച്ച താരങ്ങളായ ഗാരി സോബേഴ്സ്, വിവിയന്‍ റിച്ചാര്‍ഡ്സ്, കുമാര്‍ സംഗക്കാര എന്നിവരെയാണ് സ്മിത്ത് പിന്നിലാക്കിയത്. ഈ താരങ്ങളെല്ലാം പരമാവധി 938 പോയിന്റ് വരെയാണ് സ്വന്തമാക്കിയത്.
അതേസമയം കോഹ്ലിയുമായുള്ള സ്മിത്തിന്റെ പോയിന്റ് വ്യത്യാസം 66 പോയിന്റാണ്. മൂന്നാംസ്ഥാനത്തുള്ള ജോ റൂട്ടുമായി 91 പോയിന്റിന്റെ വ്യത്യാസമുണ്ട്. ടെസ്റ്റ് റാങ്കിങില്‍ ആസ്ത്രേലിയന്‍ താരം ജോഷ് ഹാസെല്‍വുഡ് 860 പോയിന്റുമായി രവീന്ദ്ര ജഡേജയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി.
എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള അശ്വിന് മറ്റ് വെല്ലുവിളികളില്ല. പൂനെയില്‍ അദ്ഭുത പ്രകടനം നടത്തിയ സ്റ്റീവ് ഒക്കീഫ് 29ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സ്റ്റാര്‍ക് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അശ്വിന് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."