HOME
DETAILS
MAL
ക്ഷേമനിധി ബോര്‍ഡുകള്‍ 11 എണ്ണമാക്കി ചുരുക്കും
backup
February 06 2020 | 01:02 AM
തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം 11 ആയി ചുരുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. ഇതിനുള്ള വകുപ്പുതല നടപടികള്‍ തുടരുകയാണ്.
ഭരണനിര്‍വഹണച്ചെലവ് കുറയ്ക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സന്നദ്ധരാണെങ്കില്‍ അക്ഷയ ജീവനക്കാരെ അസംഘടിത മേഖലയ്ക്കായി രൂപീകരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തും.
തൊഴിലുറപ്പു തൊഴിലാളികള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. ക്ഷേമനിധി പരിരക്ഷയില്ലാത്ത ഒരു തൊഴിലാളിയും കേരളത്തിലുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."