കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ശല്യക്കാരായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജു.
ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗീകരിച്ചാല്‍ മാത്രമേ ശുപാര്‍ശ നടപ്പാക്കാനാകൂ. മൂന്നു മാസമോ ആറു മാസമോ കാട്ടുപന്നികളെ ശല്യക്കാരായി പ്രഖ്യാപിച്ചാല്‍ ഇക്കാലയളവില്‍ കൃഷിക്കാര്‍ക്കു തന്നെ അവയെ കൈകാര്യം ചെയ്യാനാകും.
പൊതുവില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൈകാര്യം ചെയ്യണമെങ്കില്‍ വനം വകുപ്പ് ഉത്തരവ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.കാട്ടുതീയുണ്ടായാല്‍ ഉപഗ്രഹ സംവിധാനത്തിലുടെ തത്സമയം വിവരം ലഭിക്കുന്നതിനു നിലവില്‍ സംവിധാനമുണ്ട്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ ഡെറാഡൂണിലെ കണ്ട്രോള് റൂമിലാണ് വിവരം ലഭിക്കുന്നത്. അവിടെ നിന്ന് കൃത്യമായ ലൊക്കേഷന്‍ സഹിതം സംസ്ഥാനത്തിനു വിവരം കൈമാറുന്നുണ്ട്. ഇതുമൂലം വേഗത്തിലുള്ള ഇടപെടലുകള്‍ക്കു സാധിക്കുന്നുണ്ട്. പരിചയസമ്പന്നരായ ആദിവാസികളുടെ സേവനം ഉപയോഗപ്പെടുത്തിയും കാട്ടുതീ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.വനാവരണം സൃഷ്ടിക്കുന്നതില്‍ രാജ്യത്ത് ഏറ്റവും മുന്പില് കേരളമാണെന്നാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."