HOME
DETAILS

'കരുതല്‍-2015' കടക്കെണിയിലാക്കിയെന്ന് മോളി; നീതിക്കായി മരണം വരെ സത്യഗ്രഹം

  
backup
February 27 2017 | 19:02 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-2015-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയായ 'കരുതല്‍-2015' ജീവിതം ദുരിതത്തിലാക്കിയെന്നാരോപിച്ച് പ്രതിഷേധവുമായി പോളിയോ ബാധിതയായ യുവതി.

പാലോട് പെരിങ്ങമല മലമാരി ഗ്രേസ് ഭവനില്‍ സലോമന്‍-അന്നമ്മ ദമ്പതികളുടെ മകള്‍ എ. മോളിയാണ് ഇന്നലെ മുതല്‍ മരണംവരെ നിരാഹാര സത്യഗ്രഹസമരവുമായി രംഗത്തെത്തിയത്. സഹോദരന്‍ എസ്. ജോയിയും കൂടെയുണ്ട്.
2015 ഏപ്രില്‍ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് വീല്‍ചെയറിന്റെ പരിമിതിയില്‍ കറങ്ങുന്ന മോളിയുടെ ജീവിതത്തെ പ്രതീക്ഷയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്.

മറ്റു തൊഴിലും വരുമാനവുമില്ലാത്ത സാഹചര്യത്തില്‍ ഉപജീവനമാര്‍ഗം തേടിയാണ് പരിപാടിയില്‍ അവര്‍ എത്തിയത്. സ്വയംതൊഴിലിനായി ബേക്കറി ഷോപ്പ് നടത്താനുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. അന്ന് മുഖ്യമന്ത്രി നേരിട്ടുകണ്ട നൂറുപേരില്‍ ഒരാളായിരുന്നു മോളി. വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി വേദിയില്‍വച്ച് 50000 രൂപ നല്‍കുകയും ഇവര്‍ കൊണ്ടുവന്ന ആറു ലക്ഷം രൂപയുടെ പദ്ധതിയില്‍ തിരുവനന്തപുരം സബ് കലക്ടറായിരുന്ന എസ്. കാര്‍ത്തികേയന്റെ റിപ്പോര്‍ട്ടിന്മേല്‍ വികലാംഗ ക്ഷേമ കോര്‍പറേഷനില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കിക്കൊണ്ട് ഉത്തരവുമിറക്കി.

ഇതേത്തുടര്‍ന്ന് വികലാംഗക്ഷേമ കോര്‍പറേഷനില്‍ എത്തിയപ്പോഴാണ് ജീവിതം കൈവിട്ടുപോയ സംഭവങ്ങള്‍ക്ക് തുടക്കമായതെന്ന് മോളി പറയുന്നു.

ആറുലക്ഷം രൂപയുടെ വായ്പ അനുവദിക്കാന്‍ അത്രയും തന്നെ തുകയുടെ ഈട് നല്‍കാനാണ് കോര്‍പറേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
ലക്ഷംവീട് കോളനി നിവാസികളായ തങ്ങള്‍ക്ക് ഇതിനുള്ള സാഹചര്യമില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും അധികൃതര്‍ കൈവിട്ടു. പിന്നീട് പലതവണ മുഖ്യമന്ത്രിയെയും സബ്കലക്ടറെയും സമീപിച്ചു. ഇതേത്തുടര്‍ന്ന് സബ്കലക്ടറുടെ ശുപാര്‍ശയോടുകൂടി ബാങ്ക് ഓഫ് ഇന്ത്യയുടെ തെന്നൂര്‍ ശാഖയെ സമീപിച്ചു.

ആറുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതനുസരിച്ച് ബേക്കറി തുടങ്ങാനുള്ള കടമുറി അടക്കമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിനിടെ ബാങ്ക് വാക്കുമാറ്റി. മൂന്നുലക്ഷം രൂപ മാത്രമേ അനുവദിക്കൂ എന്നു പറയുകയും പിന്നീട് പല ഗഡുക്കളായി 195000 രൂപ മാത്രം അനുവദിക്കുകയും ചെയ്തു. കച്ചവടത്തിനായി കടമുറി ഒരുക്കിയെടുത്തതിനു മാത്രം രണ്ടരലക്ഷത്തിനു മുകളില്‍ ചെലവായപ്പോഴാണിത്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ പണം അനുവദിക്കണമെന്നു കാട്ടി ബാങ്കിനെ സമീപിച്ചെങ്കിലും പലിശക്ക് കടമെടുത്ത് കച്ചവടം നടത്താനായിരുന്നത്രേ ശാഖാ മാനേജരുടെ നിര്‍ദേശം.

ഇതേത്തുടര്‍ന്ന് കട തുറന്ന് ചെറിയതോതില്‍ കച്ചവടം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും അവസാനിപ്പിക്കുകയും ചെയ്തു. ഈ സമയത്തും ഒരു വര്‍ഷത്തോളം മാസം 3000 രൂപ വാടക നല്‍കിയിരുന്നു. ഇതിനൊക്കെ പലിശക്ക് പണം സംഘടിപ്പിച്ചത് കൂലിപ്പണിക്കാരനായ സഹോദരന്‍ ജോയിയായിരുന്നു.

കച്ചവടത്തിലൂടെ ജീവിതം കരുപിടിപ്പിക്കാമെന്ന ആഗ്രഹം പൊലിഞ്ഞതിനോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിനിടെ ഇരുട്ടടിപോലെ ബാങ്കിന്റെ ജപ്തി നോട്ടിസുമെത്തി. കട തുടങ്ങാന്‍ ആഗ്രഹിച്ച താനിപ്പോള്‍ കടക്കെണിയിലാണെന്ന് മോളി പറഞ്ഞു.
കടത്തില്‍ കടപുഴകിയ കുടുംബത്തിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കി. എന്നാല്‍ നാളിതുവരെയായി നടപടി ഒന്നുമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് മോളിയും സഹോദരനും സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിക്കായി മരണംവരെ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. മോളിയുടെ ഭര്‍ത്താവ് റജിയും അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ കൂടെയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago