HOME
DETAILS
MAL
അൽഖോബാർ എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
backup
January 15 2019 | 11:01 AM
ദമാം: സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അൽകോബാർ സമസ്ത ഇസ്ലാമിക് സെന്റർ ഓഫീസിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ മൗലവി അറക്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മരക്കാർ കുട്ടി ഹാജി അധ്യക്ഷത വഹിച്ച യോഗം സമസ്ത ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് സുഹൈൽ ഹുദവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജലാൽ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈസ്റ്റേൺ പ്രോവിൻസ് സെക്രട്ടറി അബ്ദുൽ റഹ്മാൻ പൂനൂർ, നൗഫൽ മാവൂർ, സൈനുദ്ദീൻ ഹുദവി സംസാരിച്ചു.
ഭാരവാഹികൾ: സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്റാൽ (ചെയർമാൻ), അബ്ദുൽ നാസർ അസ്അദി & ദാരിമി, (പ്രസിഡന്റ്), മുസ്തഫ പൂക്കാടൻ (ജനറൽ സിക്രട്ടറി), ഇഖ്ബാൽ ആനമങ്ങാട് (ട്രഷറർ). സഹഭാരവാഹികൾ: മുഹമ്മദലി ഫൈസി, മരക്കാർ കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് കടവനാട്, മുഹമ്മദ് ഷാജി കായംകുളം (വൈസ് ചെയര്‍മാൻമാർ), ഖാളി മുഹമ്മദ് (ഖാളി മുഹമ്മദ്), അലി അക്ബർ തങ്ങൾ, അബ്ദുൽ റഹ്മാൻ മൗലവി സ്റ്റാർ, അബ്ദുൽ അസീസ് കൊളൻകരെ, മുജീബ് ഈരാറ്റുപേട്ട, മുഹമ്മദ് പുതുക്കുടി (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ റഹ്മാൻ ഉദുമ (വർക്കിംഗ് സെക്രട്ടറി), സൈനുദ്ദീൻ ഹുദവി, സഹീർ കണ്ണൂർ, നൗഫൽ മാവൂർ, ഇസ്മായിൽ കെ. സി. റോഡ്, ശിഹാബ്. വി. പി (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൽ റഷീദ് തവക്കൽ (ഓഫീസ് സെക്രട്ടറി), മുഹമ്മദ് ജലാൽ മൗലവി (ഓർഗനൈസിംഗ് സെക്രട്ടറി), സിദ്ധീഖ് പാണ്ടികശാല (മീഡിയ കൺവീനർ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."