ഇതരസംസ്ഥാന തൊഴിലാളിയെ ബന്ധുവായ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി
ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയില്‍
അഞ്ചല്‍ (കൊല്ലം): മൊബൈല്‍ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയെ സഹപ്രവര്‍ത്തകനും ബന്ധുവുമായ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി.
സംഭവത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസം സ്വദേശി ജലാലുദ്ദീനാ(20)ണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ അബ്ദുല്‍ അലി(25)യെയാണ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷനു സമീപത്തെ റോഡിനോട് ചേര്‍ന്ന ബഹുനില കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.
ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജലാലിനെയാണ് കണ്ടത്. തങ്ങള്‍ക്ക് നേരെയും അബ്ദുല്‍അലി വെട്ടുകത്തി വീശിയതോടെ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടയില്‍ റൂമിലേക്കുള്ള ഗ്രില്ല് പൂട്ടിയ പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ അഞ്ചല്‍ സി.ഐ സി.എല്‍ സുധീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഗ്രില്‍ പൊളിച്ച് അകത്തു കയറ്റി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബ്ദുല്‍ അലിയുടെ പരുക്കും ഗുരുതരമാണ്. സമീപത്തെ ഇറച്ചിക്കോഴി കടയിലെ ജോലിക്കാരാണ് ഇരുവരും. റൂറല്‍ എസ്.പി ഹരിശങ്കര്‍,പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."