HOME
DETAILS

വേജ്‌ബോര്‍ഡ്: മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

  
backup
February 27 2017 | 19:02 PM

%e0%b4%b5%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ വിവിധ ആവശ്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും ഡല്‍ഹി യൂനിയന്‍ ഓഫ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് മാര്‍ച്ച് 15 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് കാലോചിതമായി ഭേദഗതി ചെയ്ത് ദൃശ്യമാധ്യമപ്രവര്‍ത്തകരെയും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും വേജ്‌ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന്റെ രണ്ടാം ഘട്ട കാംപയിനിന്റെ ഭാഗമായാണ് പാര്‍ലമെന്റ് മാര്‍ച്ച്. ഈ ആവശ്യം ഉന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നേരത്തെ രാഷട്രപതി, പ്രധാനമന്ത്രി, കേന്ദ്രതൊഴില്‍വകുപ്പു മന്ത്രി, വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പു മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുകയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മാര്‍ച്ചില്‍ ആവശ്യപ്പെടും.

ഹിന്ദുസ്ഥാന്‍ ടൈംസ്, ടെലഗ്രാഫ് എന്നീ പത്രങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തകരെ അന്യായമായി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും തൊഴില്‍ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമപരമായി ഇടപെടണമെന്ന ആവശ്യമുയര്‍ത്തിയും ഡല്‍ഹിയില്‍ ട്രേഡ് യൂനിയന്‍ കണ്‍വന്‍ഷനും സംഘടിപ്പിക്കും. ട്രേഡ് യൂനിയന്‍, രാഷ്ട്രീയ രംഗത്തെ അഖിലേന്ത്യാ നേതാക്കള്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കും. 16 വര്‍ഷം മുന്‍പാണ് ഏറ്റവും ഒടുവിലായി വേജ്‌ബോര്‍ഡ് രൂപീകരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി രാരായണന്‍, എം.എന്‍ ശശീന്ദ്രന്‍, ഗോപാല്‍ നമ്പാട്ട്, പി.എ മഹബൂബ്, ആര്‍ ഗോപകുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago