സംവരണതത്വം പാലിക്കുമെന്ന് മന്ത്രി ജലീല്‍
തിരുവനന്തപുരം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ എല്ലാ സംവരണ തത്വങ്ങളും പാലിച്ചുകൊണ്ട് അധ്യാപക നിയമനം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു.
നോട്ടിഫിക്കേഷന്‍ സമയത്ത് ഒരു തസ്തിക പ്രത്യേക വിഭാഗത്തിനായി മാറ്റിവെക്കാനാവില്ലെന്നും സംവരണം നിയമന ഘട്ടത്തില്‍ മാത്രമേ പാലിക്കേണ്ടതുള്ളൂവെന്നും വിവിധ കേസുകളില്‍ ഹൈക്കോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമാണ് ഇങ്ങനെയൊരു വിഷയം നിലനില്‍ക്കുന്നത്. 2016 ഫെബുവരി മൂന്നിന് കേരള ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ചപ്പോള്‍ സിന്‍ഡിക്കേറ്റ് അപ്പീല്‍ പോകണമായിരുന്നു. അന്ന് അപ്പീല്‍ നല്‍കാത്തതു കൊണ്ടാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് മാത്രം ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."