എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു
പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്ന നാലുപേര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. സി.പി മുഹമ്മദലി, അക്‌സര്‍ നാറാത്ത് , അബൂ യാസര്‍ എന്നിവര്‍ക്ക് പിറകെ നിരവധി എസ്.ഡി.പി.ഐ നേതാക്കന്മാര്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലേക്ക്.
ന്യൂനപക്ഷ പിന്നോക്ക രാഷ്ട്രീയം വളരെ കൃത്യമായി കൈകാര്യം ചെയ്യുന്ന അവരുടെ വിഷയങ്ങളില്‍ നിലപാടുകലെടുത്ത് പാര്‍ലമെന്റിനകത്തും പുറത്തും അവരുടെ ശബ്ദമായി മാറിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഇവര്‍ .
ഇന്ന് സി.പി മുഹമ്മദലി സാഹിബിന്റെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും മുസ്‌ലിം ലീഗില്‍ അംഗത്വം നേടിയവര്‍
1. രാജന്‍ പുലിക്കോട്
എസ്.സി/എസ്.ടി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ജില്ലാ കണ്‍വീനര്‍ ആണ്. സി.പി മുഹമ്മദലിക്കൊപ്പം എസ്.ഡി.പി.ഐ വിട്ട പ്രമുഖനാണ് രാജന്‍ പുലിക്കോട്. സി.പി മുഹമ്മദലി എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. പിന്നീട് സി.പി സമാജ്‌വാദിയില്‍ ചേര്‍ന്നപ്പോള്‍ രാജനും ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങളായി ദലിത് സംഘാടനത്തില്‍ മുന്‍ നിരയിലുണ്ട്
2. ഷാജഹാന്‍
എസ്.ഡി.പി.ഐ നെന്മാറ മണ്ഡലം പ്രസിഡന്റ് ആയിരുന്നു.
3 . അഫ്‌സല്‍
എസ്.ഡി.പി.ഐയുടെ പട്ടാമ്പി മണ്ഡലം സെക്രട്ടറി ആയിരുന്നു.
4 . മുഹമ്മദ് ഇക്ബാല്‍
പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലം കമ്മറ്റി എസ്.ഡി.പി.ഐ പ്രസിഡന്റ് ആണ്. നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിക്കാനാകാത്തതിനാല്‍ രാജിവെച്ചു പോരുകയായിരുന്നു. ഇക്ബാലിനു ശേഷം തരൂര്‍ മണ്ഡലത്തില്‍ പുതിയ ഭാരവാഹിയെ കണ്ടെത്താന്‍ എസ്.ഡി.പി.ഐക്ക് സാധിച്ചിട്ടില്ല
ഇനിയും ഒട്ടേറെ പേര്‍ ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."