സിനിമയിലെ തോന്നിവാസങ്ങള്‍ക്കു കൂച്ചുവിലങ്ങിടണം
മാതാവിനെ കൊല്ലാനും ബാങ്കു കൊള്ളയടിക്കാനും രക്ഷിതാക്കളെ വേദനിപ്പിച്ചു കണ്ടവന്റെകൂടെ ഇറങ്ങിപ്പോകാനും കള്ളുകുടിക്കാനും തെമ്മാടിത്തരം ചെയ്യാനും പുതുതലമുറയ്ക്ക് എവിടുന്നു പ്രചോദനം കിട്ടി. ആഭാസരീതിയില്‍ വസ്ത്രം ധരിക്കാന്‍ എവിടുന്നു പ്രചോദനം കിട്ടി.
എല്ലാത്തിനും ഉത്തരം ഒന്നു മാത്രം... സിനിമ.
സര്‍വതിന്മകളുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരാണു സിനിമാനടീനടന്മാര്‍. മമ്മൂട്ടിയുടെ ദി കിങ് ധാരാളം പേരെ സിഗരറ്റ് വലിക്കാരാക്കി. അതുകണ്ട് നമ്മുടെ മക്കളില്‍ എത്രയെത്ര പേര്‍ സിഗരറ്റ് വലി തുടങ്ങി. എന്നിട്ട് അതിനിടയില്‍ പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിക്കാണിച്ചതുകൊണ്ടു വല്ല പ്രയോജനവുമുണ്ടോ. മോഹന്‍ലാലിന്റെ പുലിമുരുകന്‍ ചന്ദനത്തടിയും കഞ്ചാവും കടത്തി ഹീറോയാകാന്‍ പഠിപ്പിക്കുന്ന സിനിമയാണ്.
ഇതൊക്കെയാണു ചെറുപ്പക്കാരും ചെറുപ്പക്കാരികളും സ്ഥിരമായി കാണുന്നതെങ്കില്‍ പിന്നെ ആ സമൂഹം നന്നാവാന്‍ പതിനായിരം മത,ശാസ്ത്ര,സാഹിത്യ പ്രഭാഷണം നടത്തിയിട്ടും കാര്യമില്ല.
അശ്ലീലരംഗങ്ങള്‍ കാണുന്ന മക്കള്‍ നാളെ അയല്‍പക്കത്തുള്ളവന്റെ കൊച്ചു മകളെയോ സ്വന്തം സഹോദരിയെയോ കയറിപ്പിടിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
കാശു കൊടുത്താല്‍ എത്ര വൃത്തികെട്ട വേഷത്തിലും കാമറയ്ക്കു മുമ്പില്‍ നില്‍ക്കാന്‍ മടിയില്ലാത്ത സിനിമാനടികളെ സ്‌നേഹിക്കാനും അവരുടെ ഫോട്ടോ പലയിടത്ത് ഒട്ടിച്ചുവയ്ക്കാനും അവരുടെ ലീലാവിലാസങ്ങള്‍ കാണാന്‍ സ്വീകരണമുറിയില്‍ത്തന്നെ ടിവി വാങ്ങിവയ്ക്കാനും നാണവും മാനവുമില്ലാത്തവര്‍ക്കു മാത്രമേ സാധിക്കൂ.
സിനിമയിലെ വൃത്തികെട്ട പ്രവര്‍ത്തനങ്ങള്‍ക്കു കൂച്ചു വിലങ്ങിട്ടാല്‍. നമ്മുടെ നാടിനെ സംസ്‌കാരത്തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാനാകും.
അബ്ദുല്‍ഹമീദ്,
വരപ്പാറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."