HOME
DETAILS
MAL
പീഡിപ്പിച്ചവരെ വെറുതേവിട്ടു; യു.പിയില്‍ യുവതി തൂങ്ങി മരിച്ചു
backup
January 15 2019 | 17:01 PM
ലഖ്നൗ: ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത പ്രതികളെ വെറുതേവിട്ടതില്‍ മനംനൊന്ത് പീഡനത്തിരയായ യുവതി ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായ യുവതി തെളിവുകള്‍ സഹിതം പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കു ശുദ്ധിപത്രം നല്കി. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി തൂങ്ങിമരിക്കുകയായിരുന്നു
യു.പിയിലെ ഗോണ്ടയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്നു കേസന്വേഷിച്ച രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതായി ഗോണ്ട് എസ്.പി ആര്.പി സിങ് പറഞ്ഞു. കേസ് പുനരന്വേഷിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."