HOME
DETAILS

മൂന്നാറിലെ 'അതിശൈത്യം'; റിസോര്‍ട്ട് ഉടമകളുടെ സൃഷ്ടിയെന്ന് ആക്ഷേപം

  
backup
January 15 2019 | 17:01 PM

45615656153353513513-2

തൊടുപുഴ: മൂന്നാറിലെ അതിശൈത്യം, നീലക്കുറിഞ്ഞി സീസണിലുണ്ടായ കേട് തീര്‍ക്കാന്‍ റിസോര്‍ട്ട് ഹോട്ടലുടമകള്‍ കണ്ടെത്തിയ മാര്‍ഗം. നവ മാധ്യമങ്ങളിലൂടെയടക്കം നല്‍കിയ പ്രചരണത്തില്‍ വീണുപോയത് പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ്. ഇത് റിസോര്‍ട്ട് - ഹോട്ടല്‍ ഉടമകള്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. മുറി വാടകയടക്കം നാലിരട്ടിവരെ വര്‍ധിപ്പിച്ച് സഞ്ചാരികളെ പിഴിഞ്ഞു. മലയാളികളായ ആഭ്യന്തര വിനോദസഞ്ചാരികളാണ് കൂടുതലായും ഇക്കുറി മൂന്നാറിലെത്തിയത്.

മഞ്ഞുവീഴ്ചയും തണുപ്പും ആസ്വദിക്കാന്‍ ഇനി കുളു-മണാലിയിലേക്ക് പോകേണ്ട, മൂന്നാറിലെത്തിയാല്‍ മതി എന്ന തരത്തിലായിരുന്നു പ്രചാരണം. മൂന്നാറിലേതെന്ന രീതിയില്‍ പലരും ഫേസ്ബുക്കില്‍ അടക്കം പ്രചരിപ്പിച്ചത് കുളു മണാലിയിലേയും കാശ്മീരിലേയും ചിത്രങ്ങളാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ എത്തിയ നീലക്കുറിഞ്ഞി സീസണ്‍ ഇക്കുറി മഹാപ്രളയത്തില്‍ ഒലിച്ചുപോകുകയായിരുന്നു.

സീസണ്‍ മുതലാക്കാന്‍ വന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയ റിസോര്‍ട്ട്, ഹോട്ടല്‍, വ്യാപാര മേഖലകള്‍ക്കും ടൂറിസം അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കനത്ത നിരാശയാണ് സമ്മാനിച്ചത്. ഇത് നികത്താനുള്ള വഴിയായാണ് 'അതിശൈത്യം' സൃഷ്ടിച്ചത്. വ്യാജ പ്രചാരണത്തില്‍ കുടുങ്ങി മൂന്നാറിലേക്ക് ഒഴുകിയ സഞ്ചാരികള്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളാണ് പലരും വലഞ്ഞത്.

സംസ്ഥാനത്ത് ഇക്കുറി അസാധാരണമായി തണുപ്പുണ്ടായെന്നുള്ളത് വസ്തുതയാണ്. ഹില്‍ സ്റ്റേഷന്‍ എന്ന നിലയില്‍ ആനുപാതികമായി മൂന്നാര്‍ മേഖലയിലെ താപനിലയിലും കുറവുണ്ടായി. എന്നാല്‍ മൂന്നാറില്‍ മൈനസ് ഡിഗ്രി തണുപ്പും മഞ്ഞുവീഴ്ചയും എന്ന നിലയിലായിരുന്നു പ്രചാരണം. മൈനസ് ഡിഗ്രി ഏതാനും ദിവസം അനുഭവപ്പെട്ടെന്നു പറയുന്നത് തന്നെ വിദൂര എസ്റ്റേറ്റുകളായ ചെണ്ടുവരൈ, ചിറ്റുവരൈ, വാഗുവരൈ മേഖലകളിലാണ്. മൂന്നാറില്‍ നിന്നും 30-35 കിലോമീറ്ററോളം ദൂരത്തുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ അധീനതയിലുള്ള തേയില തോട്ടങ്ങളാണിത്. ഈ മേഖല വിനോദ സഞ്ചാരികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യമാണ്. കണ്ണന്‍ ദേവന്‍ കമ്പനി ജീവനക്കാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.

സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്ക് പോലും ഇവിടെ പ്രവേശിക്കണമെങ്കില്‍ കമ്പനിയുടെ അനുമതി വേണം. ഈ മേഖലയില്‍ എല്ലാ വര്‍ഷവും ചെറിയതോതില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളതാണ്. വിനോദ സഞ്ചാരികള്‍ കൂടുതല്‍ തങ്ങുന്ന മൂന്നാര്‍ ടൗണ്‍, ചിന്നക്കനാല്‍, ചിത്തിരപുരം, പള്ളിവാസല്‍ മേഖലകളിലെ ശരാശരി കുറഞ്ഞ താപനില 10 ഡിഗ്രിയായിരുന്നു. ഒന്നോ രണ്ടോ ദിവസം അഞ്ച് ആറിലേക്ക് എത്തിയതായും പറയുന്നുണ്ട്. ഇവിടെയൊന്നും മൈനസ് ഡിഗ്രി രേഖപ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ താപനില കൃത്യമായി രേഖപ്പെടുത്താനുള്ള ഔദ്യോഗിക സംവിധാനമൊന്നും മൂന്നാര്‍ മേഖലയിലില്ല. യുണൈറ്റഡ് പ്ലാന്റേഷന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) യ്ക്ക് മൂന്നാര്‍ മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ആധികാരികമല്ല. പതിനായിരക്കണക്കിന് വിനോദസഞ്ചാരികള്‍ കബളിപ്പിക്കപ്പെട്ടതോടെ ഇനി മൂന്നാറിനെക്കുറിച്ച് ഉള്ളതുപറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago