HOME
DETAILS

വിമാനത്തില്‍ 1.91 കോടി രൂപയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

  
backup
January 15 2019 | 19:01 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1-91-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81

 

നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 1.91 കോടി രൂപയുടെ സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ ഷാര്‍ജയില്‍ നിന്നാണ് വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. സാധാരണയായി രാജ്യാന്തര സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയശേഷം കസ്റ്റംസ് വിഭാഗം പരിശോധന നടത്താറുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ബക്കറ്റില്‍നിന്നും രണ്ട് പായ്ക്കറ്റുകളിലായി എട്ട് കിലോഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെത്തുകയായിരുന്നു. ഇതില്‍ നിന്നാണ് 1.91 കോടി രൂപ വില വരുന്ന 5.7 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.
നടുവേദനയുള്ള രോഗികള്‍ ധരിക്കുന്ന ബെല്‍റ്റിലാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച് കൊണ്ടുവന്നിരുന്നത്. ഇത് വിമാനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ വഴിയോ വിമാനത്താവളത്തിലെ മറ്റേതെങ്കിലും ജീവനക്കാര്‍ വഴിയോ ഇത് പുറത്തെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊപ്പം പുറത്തേക്ക് കടത്താന്‍ ശ്രമിച്ച 4 കിലോഗ്രാം സ്വര്‍ണം മുന്‍പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ആഭരണ രൂപത്തിലും, സ്വര്‍ണ കട്ടികളുമായി സ്വര്‍ണം കടത്താനുള്ള ശ്രമങ്ങള്‍ നിരന്തരമായി പിടിയിലായതോടെ ഇപ്പോള്‍ മറ്റ് വസ്തുക്കള്‍ക്കൊപ്പം കലര്‍ത്തി മിശ്രിത രൂപത്തിലാണ് വിദേശത്തുനിന്നും കൂടുതലായും സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുന്നത്. ഇവിടെ എത്തിയ ശേഷം പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇതില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്.
മിശ്രിത രൂപത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം മെറ്റല്‍ ഡിറ്റക്‌റില്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല.
ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് സ്വര്‍ണ മിശ്രിതം കടത്തിക്കൊണ്ടു വരുന്നത്. ഇത് പെട്ടെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഇത് മുതലെടുത്താണ് സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങള്‍ പുതിയ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണമിശ്രിതം കണ്ടെത്തിയ സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago