ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികം ഡിസംബര്‍ 27, 28, 29 തിയതികളില്‍
തേഞ്ഞിപ്പലം:'വിശ്വശാന്തിക്ക് മതവിദ്യ'എന്ന പ്രമേയത്തില്‍ 2019 ഡിസംബര്‍ 27, 28, 29 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന് കര്‍മപദ്ധതിയായി. ഒരുവര്‍ഷത്തെ കര്‍മപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും.
ജില്ലാ ലീഡേഴ്‌സ് മീറ്റ് (ജനുവരി 15-30), ജില്ലാ ഫെസ്റ്റ് (ഫെബ്രുവരി 1-10), മുഅല്ലിം അദാലത്ത് (ഫെബ്രുവരി 1-28), സംസ്ഥാന ഇസ്‌ലാമിക് ഫെസ്റ്റ് കണ്ണൂരില്‍ (ഫെബ്രുവരി 15, 16, 17), റെയ്ഞ്ച് ലീഡേഴ്‌സ് മീറ്റ് (മാര്‍ച്ച് 1-31), കിഫായ കര്‍മസേവകരെ തയാറാക്കല്‍ (മാര്‍ച്ച് 1-31), പെന്‍ഷനേഴ്‌സ് സംഗമം (മാര്‍ച്ച് 26), മദ്‌റസ സമ്മേളനം (ഏപ്രില്‍ 1-10), ഖുര്‍ആന്‍, തജ്‌വീദ്പഠനം (മെയ് 8-20), റിലീഫ് പ്രവര്‍ത്തനം (മെയ് 10-25), ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരം (മെയ് 20-25), മിഹ്‌റജാനുല്‍ ബിദായ (ജൂണ്‍ 15), ഹജ്ജാജികള്‍ക്ക് യാത്രയയപ്പ് (ജൂലൈ 25), സംസ്ഥാന സാരഥീസംഗമം (ജൂലൈ 30), ജില്ലാതല സുവനീര്‍ നിര്‍മാണ മത്സരം (ഓഗസ്റ്റ് 1-31), സ്വാതന്ത്ര്യദിന പുലരി (ഓഗസ്റ്റ് 15), സുപ്രഭാതം ക്ലബ് രൂപീകരണം, സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ (സെപ്റ്റംബര്‍ 1-30), വിപണനമേള (സെപ്റ്റംബര്‍ 1-30), മുഅല്ലിം ഡേ (സെപ്റ്റംബര്‍ 29), ഫണ്ട് സമാഹരണം (ഒക്ടോബര്‍ 4), ഗൃഹസന്ദര്‍ശനം (ഒക്ടോബര്‍ 1-20), ഗ്ലോബല്‍ എജ്യുക്കേഷണല്‍ മീറ്റ് (ഒക്‌ടോബര്‍), ഇതര സംസ്ഥാന സംഗമം (നവംബര്‍ 17), അന്യസംസ്ഥാന തൊഴിലാളി വിജ്ഞാന സംഗമം (നവംബര്‍ 17-24), പതാക ദിനം (ഡിസംബര്‍ 1), കമാനങ്ങള്‍ സ്ഥാപനം (ഡിസംബര്‍ 1-30), വടക്കന്‍, തെക്കന്‍ മേഖല ജാഥകള്‍ (ഡിസംബര്‍ 18), എസ്.കെ.എസ്.ബി.വി. പതാക റാലി (ഡിസംബര്‍ 8), റെയ്ഞ്ച് റിലേ പദയാത്ര (ഡിസംബര്‍ 20-25), ലൈറ്റ് ഓഫ് മദീന (ഡിസംബര്‍ 20-30), 60 പതാക ജാഥ (ഡിസംബര്‍ 25, 26), 60 പതാക ഉയര്‍ത്തല്‍, മജ്‌ലിസുന്നൂര്‍ (ഡിസംബര്‍ 27), മുഅല്ലിം പ്രതിനിധി ക്യാംപ്, ആദരം, ഗ്രാറ്റിവിറ്റി വിതരണം (ഡിസംബര്‍ 28), പൊതുജന ക്യാംപ്, പൊതുസമ്മേളനം(ഡിസംബര്‍ 29) എന്നിങ്ങനെയാണ് കര്‍മപദ്ധതികള്‍.
യോഗത്തില്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി, കെ.ടി ഹുസൈന്‍കുട്ടി മൗലവി മലപ്പുറം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി.കെ അബ്ദുല്‍ ഖാദര്‍ ഖാസിമി മലപ്പുറം വെസ്റ്റ്, അബ്ദുസ്സമദ് മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."