ചോമ്പാല്‍ കുഞ്ഞിപ്പള്ളി മഹല്ല് വീണ്ടും സമസ്തക്ക്
അഴിയൂര്‍: ചോമ്പാല്‍ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സമസ്തയുടെ പാനലിനു വീണ്ടും ജയം.
കാന്തപുരം വിഭാഗം, പോപ്പുലര്‍ഫ്രണ്ട്, തബ്‌ലീഗ് ജമാഅത്ത് എന്നീ സംഘടനകള്‍ സംയുക്തമായി ഉണ്ടാക്കിയ പള്ളി സംരക്ഷണ സമിതിയുടെ പാനലിനെ പരാജയപ്പെടുത്തിയാണ് സമസ്തയുടെ പാനല്‍ വിജയിച്ചത്. റിട്ടേണിങ് ഒഫിസറുടെ പരിശോധനയില്‍ പള്ളി സംരക്ഷണ സമിതിയുടെ പാനലില്‍ അവതാരകന്റെയും അനുവാദകന്റെയും ഒപ്പുകള്‍ ഇല്ലെന്ന ് കണ്ടെത്തി പാനല്‍ നിയമപ്രകാരം ഓഫിസര്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് സമസ്തയുടെ പാനല്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. ഹുസൈന്‍കുട്ടി ഹാജി (രക്ഷാധികാരി), ടി.ജി ഇസ്മാഈല്‍ (പ്രസിഡന്റ്), സി.പി ശംസുദ്ദീന്‍ ഫൈസി, ഹമീദ് എരിക്കില്‍ ( വൈസ്.പ്രസി), ഇര്‍ഫാന്‍ അഹമ്മദ്( ജന. സെക്ര), ടി.പി അബ്ദുല്ല, ടി.ജി അബ്ദുനാസര്‍ (ജോ. സെക്ര.) അന്‍സാര്‍ ഹാജി(ട്രഷറര്‍) എന്നിവരെയാണ് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തത്. സംരക്ഷണ സമിതിക്കാര്‍ വേദി കൈയേറുകയും മൈക്ക് സെറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. റിട്ടേണിങ് ഓഫിസര്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുന്നതിനിടെയാണ് അക്രമികള്‍ മൈക്കു വലിച്ചെറിഞ്ഞത്. ഇവര്‍ കസേരകള്‍ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."